ETV Bharat / state

'ഉണക്കാനിട്ട തുണി അങ്ങനെതന്നെ കിടക്കുന്നു, ഫോണ്‍ സ്വിച്ച്ഡ് ഓഫും, അപ്പോള്‍ സംശയമായി' ; പത്മത്തിന്‍റെ സഹോദരി ഇടിവി ഭാരതിനോട്

'കാണാതെ വന്നപ്പോൾ പലയിടത്തും അന്വേഷിച്ചു. ഒടുവില്‍ പൊലീസില്‍ പരാതി കൊടുത്തു. പിന്നീട് ഒരു ബാഡ് ന്യൂസ് ഉണ്ടെന്ന് പറഞ്ഞ് പൊലീസ് വിളിച്ചു'- പളനിയമ്മ ഇടിവി ഭാരതിനോട്

author img

By

Published : Oct 11, 2022, 5:23 PM IST

Updated : Oct 11, 2022, 6:06 PM IST

black magic in Kerala  black magic in Kerala victim of human sacrifice  victim of human sacrifice padmam  നരബലിക്ക് ഇരയായ പദ്‌മം  നരബലി  കേരളത്തിൽ നരബലി  പദ്‌മത്തിന്‍റെ സഹോദരി ഇടിവി ഭാരതിനോട്  ബാഡ് ന്യൂസ്  human sacrifice
നരബലിക്ക് ഇരയായ പദ്‌മത്തിന്‍റെ സഹോദരി ഇടിവി ഭാരതിനോട്

പത്തനംതിട്ട : നരബലിക്ക് ഇരയായ പത്മത്തിന്‍റെ തിരോധാനത്തെക്കുറിച്ച് ഇടിവി ഭാരതിനോട് വിശദീകരിച്ച് സഹോദരി പളനിയമ്മ. 'എന്നും വൈകിട്ട് വീട്ടിലെത്തുമായിരുന്ന പത്മം വരാതിരുന്നതുകൊണ്ടാണ് പൊലീസില്‍ പരാതി നല്‍കിയത്. ഞങ്ങള്‍ അടുത്തടുത്താണ് താമസിക്കുന്നത്.ഫോൺ വിളിച്ചപ്പോൾ കിട്ടാതെ വന്നു. ആദ്യം വിചാരിച്ചു സിമ്മിന്‍റെ പ്രശ്‌നമായിരിക്കുമെന്ന്.

പത്മത്തിന്‍റെ സഹോദരി ഇടിവി ഭാരതിനോട്

Also Read: കേരളത്തില്‍ നരബലി : തിരുവല്ലയില്‍ രണ്ട് സ്ത്രീകളെ കൊന്ന് കഷണങ്ങളാക്കി കുഴിച്ചിട്ടു

നേരത്തെ അങ്ങനെ സംഭവിച്ചിട്ടുണ്ട്. വൈകുന്നേരം വിളിച്ചപ്പോഴും ഫോൺ സ്വിച്ച്ഡ് ഓഫ്. രാവിലെ കഴുകി ഉണക്കാനിട്ട തുണി അങ്ങനെതന്നെ കിടക്കുന്നത് കണ്ടപ്പോഴും സംശയമായി. മക്കളോട് വിവരം പറഞ്ഞു. അങ്ങനെ പലയിടത്തും അന്വേഷിച്ചു.

ഒടുവില്‍ പൊലീസില്‍ പരാതി കൊടുത്തു. ഇടയ്ക്ക് പൊലീസില്‍ അന്വേഷിച്ചപ്പോൾ ഒന്നും ആയില്ലെന്ന് പറഞ്ഞു. കഴിഞ്ഞ ദിവസം ചോദിച്ചപ്പോഴാണ് സ്കോർപിയോയില്‍ കയറി പോകുന്നത് കണ്ടതായും അന്വേഷണം നടക്കുകയാണെന്നും പറഞ്ഞത്.

അതിന് ശേഷമാണ് ഒരു ബാഡ് ന്യൂസ് ഉണ്ടെന്നുപറഞ്ഞ് പൊലീസ് വിളിച്ചത്. അങ്ങനെയാണ് ബന്ധുക്കളുടെ ഒപ്പം ഇവിടെയെത്തിയത്' - പളനിയമ്മ പറഞ്ഞു.

Last Updated : Oct 11, 2022, 6:06 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.