പത്തനംതിട്ട: തിരുവല്ല മേപ്രാലിൽ സി.പി.എം പെരിങ്ങര ലോക്കൽ സെക്രട്ടറി പിബി സന്ദീപ് കുമാർ കുത്തേറ്റ് മരിച്ച സംഭവത്തിൽ ബിജെപിക്ക് പങ്കില്ലെന്ന് ബിജെപി പത്തനംതിട്ട ജില്ല പ്രസിഡന്‍റ് വിഎ സൂരജ് പ്രസ്താവനയിൽ അറിയിച്ചു.
വ്യക്തി വൈരാഗ്യമാണ് സംഭവത്തിനു പിന്നിൽ. ക്രിമിനൽ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടൽ ആർഎസ്എസ്, ബിജെപി പ്രവർത്തകരുടെ മേൽ കെട്ടിവെക്കാൻ ശ്രമിക്കുകയാണ്. സംസ്ഥാന വ്യാപകമായി സിപിഎം നടത്തുന്ന ഗൂഢ പദ്ധതിയുടെ ഭാഗമാണിതെന്നും സൂരജ് പ്രസ്താവനയിൽ വ്യക്തമാക്കി.
ALSO READ: CPM leader Sandeep Murder: സിപിഎം നേതാവിന്‍റെ കൊലപാതകം: 4 പേർ പിടിയിൽ; ഒരാൾക്കായി തെരച്ചിൽ
വ്യാഴാഴ്‌ച രാത്രി എട്ട് മണിയോടെയാണ് സിപിഎം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ പഞ്ചായത്ത് അംഗവുമായ പിബി സന്ദീപ് കുമാറിനെ ബൈക്കില്‍ എത്തിയ മൂന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഗുരുതരമായ പരിക്കുകളോടെ സന്ദീപിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. അറസ്റ്റിലായതിൽ മുഖ്യപ്രതി ജിഷ്ണു ആര്‍എസ്‌എസ് പ്രവര്‍ത്തകനാണ്. പ്രമോദ്, നന്ദു, ഫൈസല്‍ എന്നിവര്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിക്കുന്നുു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം.