പത്തനംതിട്ട: കാനറാ ബാങ്കിന്റെ രണ്ടാം ശാഖയില്‍ നിന്നും 8.13 കോടി രൂപയുടെ തട്ടിപ്പു നടത്തിയ കേസിൽ അറസ്റ്റിലായ പ്രതി വിജീഷ് വർഗീസിനെ ബാങ്കിലെത്തിച്ച് തെളിവെടുത്തു. പ്രതിയിൽ നിന്നു ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം ക്രൈംബ്രാഞ്ചിനു റിപ്പോര്‍ട്ട് നല്‍കും.
നേരത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് വിഭാഗത്തിനു കേസ് കൈമാറിയിരുന്നു. അതേസമയം പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. കസ്റ്റഡി അപേക്ഷയും ഇതിനൊപ്പം നല്‍കിയിട്ടുണ്ട്. അതേസമയം കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കാനറാ ബാങ്ക് കേന്ദ്ര സര്‍ക്കാരിന് കത്തു നല്‍കിയിട്ടുണ്ട്.
also read: കൊട്ടാരക്കരയ്ക്ക് വീണ്ടും മന്ത്രി, രാജ്യസഭയിലെ അനുഭവക്കരുത്തുമായി കെഎൻ ബാലഗോപാല്‍
ഇത്രയും ഭീമമായ തുക ഒരു ജീവനക്കാരന് മാത്രമായി തട്ടിയെടുക്കാനാകില്ലെന്നാണ് ബാങ്കിലെ ഇന്റേണല്‍ ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. പൊലീസ് നിഗമനങ്ങള്‍ കൂടി പരിശോധിച്ചു സിബിഐ അന്വേഷണത്തിനു തീരുമാനമുണ്ടാകുമെന്നാണ് സൂചന. തട്ടിപ്പ് നടത്തിയ ശേഷം ഒളിവിൽ പോയ പ്രതിയെ കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നിന്നാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.