ETV Bharat / state

പരാതി അന്വേഷിക്കാനെത്തിയ എസ്‌ഐയുടെ കാലൊടിച്ചു ; രണ്ടുപേർ പിടിയിൽ - Attack on police in Pandalam Two arrested

ആക്രമണം നേരിട്ടത് പന്തളം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥര്‍

പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാർക്ക് നേരെ ആക്രമണം; രണ്ടു പേർ പിടിയിൽ

author img

By

Published : Dec 25, 2021, 5:09 PM IST

പത്തനംതിട്ട : പരാതി അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ രണ്ടംഗ സംഘം ആക്രമിച്ചു. പന്തളം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ രണ്ടുപേരെ പൊലീസ് പിടികൂടി. പന്തളം കുളനട സ്വദേശി മനു, പന്തളത്ത് വാടകയ്ക്ക് താമസിക്കുന്ന അഞ്ചൽ സ്വദേശി രാഹുൽ എന്നിവരാണ് പിടിയിലായത്.

ALSO READ: സഹകരണ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒന്നിപ്പിക്കാൻ സഹകരണ സര്‍വകലാശാല; സാധ്യത തേടി കേരളം

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ പന്തളം മാന്തുകയിലാണ് സംഭവം. വീടുകയറി അതിക്രമം നടത്തുന്നുവെന്ന പരാതി അന്വേഷിക്കാൻ എത്തിയപ്പോഴാണ് പൊലീസിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ എസ്.ഐയുടെ കാലൊടിഞ്ഞു. മറ്റൊരു പൊലീസുകാരനും പരിക്കേറ്റു. ആക്രമണത്തിന് ഇരകളായ പൊലീസുകാർ ആശുപത്രിയിൽ ചികിത്സ തേടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.