ETV Bharat / state

കെ. സുരേന്ദ്രൻ ശബരിമല വിശ്വാസികളുടെ പ്രതിനിധി: അമിത് ഷാ - amit shah

പത്തനംതിട്ടയിലെ മുഖ്യ പ്രചാരണ വിഷയം ശബരിമലയിലേക്കും ആചാര സംരക്ഷണത്തിലേക്കും മാത്രം കേന്ദ്രീകരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

കെ. സുരേന്ദ്രൻ ശബരിമല വിശ്വാസികളുടെ പ്രതിനിധി: അമിത് ഷാ
author img

By

Published : Apr 20, 2019, 9:30 PM IST

Updated : Apr 20, 2019, 10:45 PM IST

പത്തനംതിട്ട: ശബരിമല വിഷയം വീണ്ടും പരാമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രൻ ശബരിമല വിശ്വാസികളുടെ പ്രതിനിധിയാണെന്ന് അമിത് ഷാ പറഞ്ഞു. പത്തനംതിട്ടയില്‍ നടന്ന എന്‍ഡിഎയുടെ റോഡ് ഷോയ്ക്കിടെയായിരുന്നു അമിത് ഷായുടെ പരാമര്‍ശം. വിശ്വാസ സംരക്ഷണത്തിനുള്ള സ്ഥാനാര്‍ഥിയാണ് സുരേന്ദ്രനെന്നും അദ്ദേഹത്തെ വിജയിപ്പിക്കണമെന്നും അമിത് ഷാ അഭ്യര്‍ഥിച്ചു.

കനത്ത മഴയെ തുടര്‍ന്ന് റോഡ് ഷോയ്ക്ക് ശേഷം നടത്താനിരുന്ന പൊതുയോഗം ഉപേക്ഷിച്ചിരുന്നു. ഇതേ തുടര്‍ന്ന് വാഹനത്തില്‍ നിന്നാണ് അമിത് ഷാ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത്. എന്നാല്‍ മഴയെ അവഗണിച്ച് നൂറ് കണക്കിന് പ്രവർത്തകരാണ് റോഡ് ഷോയില്‍ പങ്കെടുക്കാനെത്തിയത്. പത്തനംതിട്ടയിലെ ബിജെപി സ്ഥാനാ‍ർത്ഥി കെ സുരേന്ദ്രൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള, ജനപക്ഷം നേതാവ് പിസി ജോർജ്, മുൻ ക്രിക്കറ്റ് താരവും ബിജെപി പ്രവർത്തകനുമായ ശ്രീശാന്ത് എന്നിവരും റോഡ് ഷോയിൽ പങ്കെടുത്തു.

Intro:Body:Conclusion:
Last Updated : Apr 20, 2019, 10:45 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.