ETV Bharat / state

അഭിരാമിയുടെ ശരീരത്തിൽ ആന്‍റിബോഡി രൂപപ്പെട്ടിരുന്നുവെന്ന് പരിശോധനാഫലം

വാക്‌സിന്‍ സ്വീകരിക്കുന്നതിന് മുന്‍പ് തന്നെ അഭിരാമിയുടെ ശരീരത്തിൽ വൈറസ് വ്യാപിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട് നല്‍കുന്ന സൂചന

അഭിരാമിക്ക് കണ്ണീരോടെ വിടനൽകി നാട്  നായ കടിച്ച് മരിച്ച അഭിരാമി  ആന്‍റിബോഡി  പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്  abhirami dog bite death in pathanamthitta funeral  ആരോഗ്യ വകുപ്പ്
അഭിരാമിക്ക് കണ്ണീരോടെ വിടനൽകി നാട്; ശരീരത്തിൽ ആന്‍റിബോഡി രൂപപ്പെട്ടിരുന്നു എന്ന് പരിശോധന ഫലം
author img

By

Published : Sep 8, 2022, 12:34 PM IST

പത്തനംതിട്ട : റാന്നി പെരുനാട്ടില്‍ തെരുവ് നായയുടെ കടിയേറ്റ് പേവിഷബാധയേറ്റ് മരിച്ച അഭിരാമിയുടെ ശരീരത്തില്‍ മികച്ച രീതിയില്‍ ആന്‍റിബോഡി രൂപപ്പെട്ടിരുന്നുവെന്ന് പരിശോധനാഫലം. പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. കണ്ണിലേറ്റ കടി മൂലം വൈറസ് അതിവേഗം തലച്ചോറിനെ ബാധിച്ചിരിക്കാം എന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിഗമനം.

വാക്‌സിന്‍ സ്വീകരിക്കുന്നതിന് മുന്‍പ് തന്നെ വൈറസ് വ്യാപിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട് നല്‍കുന്ന സൂചന. മരിക്കുന്നതിന് മുന്‍പ് തന്നെ അഭിരാമിക്ക് മൂന്ന് വാക്‌സിനും നല്‍കിയിരുന്നു. ഈ ആന്‍റിബോഡി കുട്ടിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നുവെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. ഇത് ഫലപ്രദമായിരുന്നുവെന്നാണ് ആന്‍റിബോഡിയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ച പരിശോധനാഫലം നല്‍കുന്ന സൂചന.

അഭിരാമിയ്ക്ക് കണ്ണീരോടെ വിട നൽകി നാട്: അഭിരാമിയുടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ബുധനാഴ്‌ച രാവിലെ ഏഴരയോടെയാണ് റാന്നി മാര്‍ത്തോമ്മാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ നിന്ന് അഭിരാമിയുടെ മൃതദേഹം വീട്ടിലെത്തിച്ചത്. 12 മണിയോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. അഭിരാമിയുടെ കുഞ്ഞനുജന്‍ കാശിനാഥാണ് ചിതയ്ക്ക് തീകൊളുത്തിയത്. അഭിരാമിയ്ക്ക് അന്ത്യഞ്ജലി അർപ്പിയ്ക്കൻ റാന്നി മന്ദപ്പുഴ ചേര്‍ത്തലപ്പടിയിലെ ഷീനാ ഭവനിലേക്ക് വലിയ ജനാവലി എത്തിയിരുന്നു.

പത്തനംതിട്ട മൈലപ്ര എസ്‌എച്ച്‌ സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ അഭിരാമിയെ ഓഗസ്റ്റ് 13ന് രാവിലെ 7ന് പാലുവാങ്ങാന്‍ പോയപ്പോള്‍ റോഡില്‍വച്ചാണ് നായ കടിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്‌ചയാണ് അഭിരാമി മരിച്ചത്. പേവിഷ ബാധയ്‌ക്കെതിരെ മൂന്ന് ഡോസ് വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.