പത്തനംതിട്ട: ജില്ലയില്‍ 714 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 23 പേര്‍ വിദേശത്ത് നിന്ന് വന്നവരും, 24 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 667 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.
ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 42 പേരുണ്ട്. കൊവിഡ് ബാധിച്ച് രണ്ട് പേര്‍ കൂടി ജില്ലയില്‍ മരിച്ചു. 422 പേര്‍ കൂടി രോഗമുക്തരായി. 5,177 പേര്‍ രോഗികളായിട്ടുണ്ട്. 3428 സാമ്പിളുകളുടെ ഫലം ഇനിയും ലഭിക്കാനുണ്ട്. ജില്ലയിലെ കൊവിഡ് മരണനിരക്ക് 0.15 ശതമാനമാണ്.