ETV Bharat / state

വൈദ്യുതി വേലിയ്ക്ക് സമീപം വീട്ടമ്മ മരിച്ച നിലയില്‍: മരണം ഷോക്കേറ്റെന്ന് പ്രാഥമിക നിഗമനം - പത്തനംതിട്ട വാര്‍ത്ത

രക്ഷിക്കാനുള്ള ശ്രമത്തിനിടെ തനിക്കും ഷോക്കേറ്റെന്ന് ഭര്‍ത്താവ്

63 year old lady found dead at electrical fence  Electrical Fence  pathanamthitta news  obituary  വൈദ്യുതി വേലിയ്ക്ക് സമീപം വീട്ടമ്മ മരിച്ച നിലയില്‍  പത്തനംതിട്ട വാര്‍ത്ത  കാട്ടുപന്നി ശല്യം
വൈദ്യുതി വേലിയ്ക്ക് സമീപം വീട്ടമ്മ മരിച്ച നിലയില്‍; മരണം ഷോക്കേറ്റെന്ന് പ്രാഥമിക നിഗമനം
author img

By

Published : Jul 3, 2022, 2:03 PM IST

പത്തനംതിട്ട: അയല്‍വാസിയുടെ പറമ്പിൽ സ്ഥാപിച്ച വൈദ്യുതി വേലിയ്ക്ക് സമീപം വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. മലയാലപ്പുഴ വള്ളിയാനി ചരിവ് പുരയിടത്തില്‍ എബ്രഹാം തോമസിന്‍റെ ഭാര്യ ശന്തമ്മ (63) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

ഷോക്കേറ്റാണ് ശാന്തമ്മ മരിച്ചതെന്നും രക്ഷിക്കാനുള്ള ശ്രമത്തിനിടെ തനിക്കും ഷോക്കേറ്റെന്നും ഭര്‍ത്താവ് പറഞ്ഞു. വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റാണ് മരണമെന്നാണ് പൊലീസിന്‍റെയും പ്രാഥമിക നി​ഗമനം. കാട്ടുപന്നി ശല്യം രൂക്ഷമായ മേഖലയാണിത്.

പന്നി ശല്യം തടയുന്നതിനായി പ്രദേശത്ത് വൈദ്യുതി വേലികള്‍ സ്ഥാപിച്ചിട്ടുണ്ട്. വേലിക്ക് സമീപം മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.