ETV Bharat / state

പത്തനംതിട്ടയില്‍ പട്ടിക ജാതി വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികൾക്കായി പഠനമുറികള്‍ - 500 Study rooms

പഠനമുറി നിര്‍മിക്കുന്നതിന് രണ്ടു ലക്ഷം രൂപ വീതമാണ് പട്ടികജാതി വികസന വകുപ്പ് അനുവദിച്ചിരിക്കുന്നത്.

പട്ടിക ജാതി വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികൾക്കായി ഒരുങ്ങുന്നത് 500 പഠനമുറികള്‍  വിദ്യാര്‍ഥികൾക്കായി ഒരുങ്ങുന്നത് 500 പഠനമുറികള്‍  പട്ടിക ജാതി  500 Study rooms are being prepared for students belonging to Scheduled Castes  500 Study rooms  Study rooms
പത്തനംതിട്ട ജില്ലയില്‍ പട്ടിക ജാതി വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികൾക്കായി ഒരുങ്ങുന്നത് 500 പഠനമുറികള്‍
author img

By

Published : Jan 13, 2021, 10:39 PM IST

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ പട്ടിക ജാതി വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്താന്‍ 2020-2021 പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരുങ്ങുന്നത് 500 പഠനമുറികള്‍. വിദ്യാര്‍ഥികള്‍ക്ക് നിലവിലെ വീടിനൊപ്പം പഠനമുറി നിര്‍മിക്കുന്നതിന് രണ്ടു ലക്ഷം രൂപ വീതമാണ് പട്ടികജാതി വികസന വകുപ്പ് അനുവദിച്ചിരിക്കുന്നത്. സര്‍ക്കാര്‍, എയ്ഡഡ്, ടെക്നിക്കല്‍, സ്പെഷ്യല്‍ സ്‌കൂളുകളില്‍ എട്ട്, ഒന്‍പത്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളില്‍ പഠിക്കുന്ന ജില്ലയിലെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്കാണ് വീടിനൊപ്പം പഠനമുറി ഒരുക്കുന്നതിന് ധനസഹായം ലഭിക്കുന്നത്. ജില്ലയില്‍ 467 വിദ്യാർഥികൾക്ക് പഠനമുറി നിര്‍മാണം ആരംഭിച്ചു. 74 വിദ്യാർഥികളുടെ പഠനമുറികളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ധനസഹായ തുക ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് വിതരണം നടത്തുന്നത്. പദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ക്കു ധനസഹായ തുക നാലു ഗഡുക്കളായാണ് വിതരണം ചെയ്തുവരുന്നത്.

ആദ്യ ഘട്ടത്തില്‍ അടിത്തറ നിര്‍മാണത്തിന് 30,000 രൂപയും രണ്ടാം ഘട്ടത്തില്‍ 60,000 രൂപയും മൂന്നാം ഘട്ടത്തിൽ 80,000 രൂപയും നാലാം ഘട്ടത്തിൽ 30,000 രൂപയും അടിസ്ഥാന സൗകര്യ വികസനത്തിനായി നൽകും. ഗ്രാമസഭകളിലെ ലിസ്റ്റാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് ഉപയോഗിച്ചത്. പട്ടികജാതി വകുപ്പില്‍ നിന്നും മറ്റു ഏജന്‍സികളില്‍ നിന്നും ഇതേ ആവശ്യത്തിന് ധനസഹായം ലഭിക്കാത്തവരാണ് ഈ പദ്ധതിയുടെ ഗുണഭോകതാക്കള്‍. നിര്‍മാണത്തിന്‍റെ ഓരോ ഘട്ടത്തിലും ബന്ധപ്പെട്ട പട്ടികജാതി വികസന ഓഫീസര്‍മാര്‍ പരിശോധന നടത്തുകയും ചെയ്യും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.