പത്തനംതിട്ട: വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്ത് രണ്ട് ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത ആളെ പിടികൂടി അടൂർ പൊലീസ്. അടൂര്‍ റവന്യൂ ടവറില്‍ യൂണിവേഴ്‌സല്‍ എന്‍റര്‍പ്രൈസസ് എന്ന സ്ഥാപനം നടത്തിവന്ന പത്തനാപുരം മഞ്ചള്ളൂര്‍ കാരംമൂട്ടില്‍ സുധീർ (48) ആണ് അറസ്റ്റിലായത്.
2019 ല്‍ കൊല്ലം പട്ടാഴി നടത്തേരി സെന്‍റ് ജോര്‍ജ് സ്ട്രീറ്റില്‍ ചരിവുകാലായില്‍ വീട്ടില്‍ ജോസിന്‍റെ മകന് ജോലി വാഗ്‌ദാനം ചെയ്ത് പണം വാങ്ങി മുങ്ങിയ കേസിലാണ് അറസ്റ്റ്. ജപ്പാനില്‍ ജോലി നൽകാമെന്ന് പറഞ്ഞ് 2.25 ലക്ഷം രൂപയാണ് ഇയാൾ വാങ്ങിയത്. ശേഷം ഒളിവിൽ പോകുകയായിരുന്നു.
ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് ചാലക്കുടി, കൊടകര, കാലടി, പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. അരക്കോടിയോളം രൂപയുടെ തട്ടിപ്പ് നിലവില്‍ ഇയാള്‍ നടത്തിയിട്ടുണ്ടെന്നാണ് സൂചന. അടൂർ ഡിവൈ.എസ്.പി ആര്‍ ബിനുവിന്‍റെ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
ALSO READ: ക്രിമിനല്‍ പശ്ചാത്തലം പ്രസിദ്ധീകരിച്ചില്ല; രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പിഴയിട്ട് സുപ്രീം കോടതി