ETV Bharat / state

11കാരിയെ പീഡിപ്പിച്ച പിതാവിന് 11 വര്‍ഷം കഠിന തടവ് - പിതാവിന് 11 വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും

11 വയസുക്കാരിയെ പീഡിപ്പിച്ച പിതാവിന് 11 വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട പോക്സോ പ്രിന്‍സിപ്പല്‍ കോടതി

#pta court  11കാരിക്ക് പീഡനം,  പിതാവിന് 11 വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും  പത്തനംതിട്ട
11കാരിക്ക് പീഡനം,
author img

By

Published : Apr 2, 2022, 12:00 PM IST

പത്തനംതിട്ട : പതിനൊന്ന് വയസുള്ള മകളെ പീഡിപ്പിച്ച പിതാവിനെ പത്തനംതിട്ട പോക്സോ പ്രിന്‍സിപ്പല്‍ കോടതി 11 വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിതാവും നാല് മക്കളും താമസിച്ചിരുന്ന ഷെഡ്ഡില്‍ വെച്ചാണ് മൂത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. ജ്യൂസില്‍ മയക്ക് മരുന്ന് കലര്‍ത്തിയായിരുന്നു പീഡനം.

പിതാവിന്‍റെ ശാരീരിക പീഡനം കാരണം കുട്ടിയുടെ മാതാവ് മുന്‍പ് വീട് വിട്ട് പോയിരുന്നു. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവിക തോന്നിയ അധ്യാപിക മാതാവിനെ വിളിച്ച് വരുത്തുകയും കുട്ടിയെ കൗണ്‍സലിംഗിന് വിധേയയാക്കുകയും ചെയ്തതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്.

തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ വിവരമറിക്കുകയുമായിരുന്നു. ഒളിവില്‍ പോയ പ്രതിയെ കേസിന്‍റെ വിചാരണ വേളയില്‍ അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പാര്‍പ്പിക്കുകയും തെളിവെടുപ്പ് നടത്തുകയുമായിരുന്നു. പത്തനംതിട്ട പോക്സോ പ്രിന്‍സിപ്പല്‍ കോടതി ജഡ്ജി ജയകുമാര്‍ ജോണാണ് ശിക്ഷ വിധിച്ചത്.

also read:ഏഴ് വയസുകാരിക്ക് ലൈംഗിക പീഡനം ; ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

പ്രോസിക്യൂഷന് വേണ്ടി പ്രിന്‍സിപ്പല്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ജയ്സണ്‍ മാത്യൂസ് ഹാജരായി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.