ETV Bharat / state

ശബരിമല ദർശനത്തിനെത്തിയ 10 വയസുകാരി അപ്പാച്ചിമേട്ടിൽ കുഴഞ്ഞു വീണു മരിച്ചു

girl died in Sabarimala തമിഴ്‌നാട് സേലം സ്വദേശിയുടെ മകളാണ് മരിച്ചത്. കുട്ടി കുഴഞ്ഞു വീണ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

appachimedu  Sabarimala  ശബരിമല  അപ്പാച്ചിമേട്  girl died in Sabarimala  കുഴഞ്ഞു വീണു മരിച്ചു  അപ്പാച്ചിമേട്ടിൽ കുഴഞ്ഞു വീണു മരിച്ചു  ശബരിമല ദർശനം  സന്നിധാനത്തെ ആരോഗ്യമേഖല പൂര്‍ണ്ണ സജ്ജം  Sannidhanam health sector is fully equipped
girl died in Sabarimala
author img

By ETV Bharat Kerala Team

Published : Dec 9, 2023, 9:59 PM IST

പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തിയ പത്തു വയസുകാരി അപ്പാച്ചിമേട്ടിൽ (appachimedu) കുഴഞ്ഞു വീണു മരിച്ചു. തമിഴ്‌നാട് സേലം സ്വദേശി കുമാറിന്‍റെ മകൾ പദ്‌മശ്രീ ആണ് മരിച്ചത്. കുട്ടി കുഴഞ്ഞു വീണ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല (girl died in Sabarimala). ഇന്ന് വൈകിട്ട് 5 മണിയോടെ ആണ് സംഭവം. മൃതദേഹം പമ്പ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. ശബരിമലയിൽ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. മണിക്കൂറുകൾ ക്യൂ നിന്നാണ് ഭക്തർ ദർശനം നടത്തുന്നത്.

സന്നിധാനത്തെ ആരോഗ്യമേഖല പൂര്‍ണ സജ്ജം: അയ്യപ്പ ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് വേണ്ടി സന്നിധാനം ആശുപത്രി സദാ സജ്ജം (Sannidhanam health sector is fully equipped). ഭക്തരുടെ തിരക്ക് ദിനം പ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ സന്നിധാനത്തെത്തുന്ന സ്വാമിമാര്‍ക്ക് ആരോഗ്യ സംബന്ധമായ സേവനങ്ങള്‍ ഉറപ്പുവരുത്തിയതായി ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. അരുണ്‍. ജീവിതശൈലി രോഗങ്ങളാണ് കൂടുതലായി കണ്ടു വരുന്നത്. ഹൃദയ സംബന്ധമായ അസുഖമുള്ളവരും ജിവിതശൈലി രോഗമുള്ളവരും തീര്‍ഥാടന യാത്രയില്‍ കൃത്യമായി മരുന്ന് കഴിക്കണമെന്നും കഴിക്കുന്ന മരുന്നിന്‍റെ കുറിപ്പടി കയ്യില്‍ കരുതണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

24 മണിക്കുര്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ കാര്‍ഡിയോളജിസ്റ്റ്, ഫിസിഷന്‍, സര്‍ജന്‍ എന്നിവരുടെ സേവനങ്ങളും ലഭ്യമാണ്. അടിയന്തര സാഹചര്യങ്ങളില്‍ ആംബുലന്‍സ് മാര്‍ഗം പമ്പ ആശുപത്രിയിലേക്കും അത്യാവശ്യ ഘട്ടങ്ങളില്‍ അവിടെ നിന്ന് പത്തനംതിട്ട ജനറല്‍ ഹോസ്‌പിറ്റലിലേക്കും കോന്നി മെഡിക്കല്‍ കോളജിലേക്കും എത്തിക്കാനുള്ള സൗകര്യവുമുണ്ട്.

എമര്‍ജന്‍സി സര്‍വീസിനായി സന്നിധാനത്ത് ദേവസ്വം ബോര്‍ഡിന്‍റെ ആംബുലന്‍സും ചരല്‍മേടില്‍ ഫോറസ്റ്റിന്‍റെ ആംബുലന്‍സും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനു പുറമെ പുതുതായി ആരോഗ്യവകുപ്പിന്‍റെ ആംബുലന്‍സ് കൂടി പ്രവര്‍ത്തനമാരംഭിക്കും. ആവശ്യമായ എല്ലാ മെഡിക്കല്‍ സൗകര്യങ്ങളും പമ്പയിലും സഞ്ചാര പാതയിലും സന്നിധാനത്തും ആരോഗ്യവകുപ്പ് ക്രമീകരിച്ചിട്ടുണ്ട്.

ശബരിമലയില്‍ ഭക്തജന തിരക്ക്: ശബരിമലയിലെ ദർശന സമയം 17 മണിക്കൂറിൽ കൂടുതൽ നീട്ടാനാകില്ലെന്ന് തന്ത്രി അറിയിച്ചതായി ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ. ക്യൂ കോംപ്ലക്‌സിലും വിശ്രമ കേന്ദ്രങ്ങളിലും തിരക്ക് ഉണ്ടാകാൻ പാടില്ലെന്നും ഇക്കാര്യം ശബരിമലയുടെ ചുമതലയുള്ള എഡിജിപി ഉറപ്പാക്കണമെന്നുമാണ് ദേവസ്വം ബെഞ്ചിന്‍റെ നിർദേശം. തിരക്ക് നിയന്ത്രണം സംബന്ധിച്ച് പൊലീസിനോട് ഹൈക്കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടു. പ്രത്യേക സിറ്റിങ് നടത്തിയാണ് ഹൈക്കോടതി നടപടി.

ALSO READ: ശബരിമലയിലെ ഭക്തജന തിരക്ക്; ദര്‍ശന സമയം നീട്ടാനാകില്ലെന്ന് തന്ത്രി, പൊലീസിനോട് റിപ്പോര്‍ട്ട് തേടി ഹൈക്കോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.