ETV Bharat / state

പാലക്കാട് കുത്തേറ്റ് ചികിത്സയിലായിരുന്ന യുവമോര്‍ച്ച പ്രവര്‍ത്തകന്‍ മരിച്ചു - പെരിങ്ങോട്ടുക്കുറിശ്ശി കോട്ടായി പഞ്ചായത്തില്‍ ഹര്‍ത്താല്‍

എട്ട് ദിവസത്തോളം ​ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞ ശേഷമാണ് മരണം സംഭവിച്ചത്

Yuva Morcha activist died in Palakkad  പാലക്കാട് കുത്തേറ്റ് ചികിത്സയിലായിരുന്ന യുവമോര്‍ച്ച പ്രവര്‍ത്തകന്‍ മരിച്ചു  യുവമോര്‍ച്ച തരൂര്‍ പഞ്ചായത്ത് സെക്രട്ടറി അരുണ്‍ കുമാറാര്‍ കൊലപ്പെട്ടു  പെരിങ്ങോട്ടുക്കുറിശ്ശി കോട്ടായി പഞ്ചായത്തില്‍ ഹര്‍ത്താല്‍  ആലത്തൂര്‍ റവന്യൂ താലൂക്കില്‍ ഹര്‍ത്താല്‍
പാലക്കാട് കുത്തേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവമോര്‍ച്ച പ്രവര്‍ത്തകന്‍ മരിച്ചു
author img

By

Published : Mar 11, 2022, 10:13 PM IST

പാലക്കാട് : കുത്തേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവമോര്‍ച്ച പ്രവര്‍ത്തകന്‍ മരിച്ചു. യുവമോര്‍ച്ച തരൂര്‍ പഞ്ചായത്ത് സെക്രട്ടറി അരുണ്‍ കുമാറാണ് നെന്മാറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടെ മരിച്ചത്. മാര്‍ച്ച്‌ രണ്ടിന് പഴമ്പാലക്കോട് അമ്പലത്തിന് സമീപമുണ്ടായ അടിപിടിയിലാണ് അരുണ്‍ കുമാറിന് കുത്തേറ്റത്.

എട്ട് ദിവസത്തോളം ​ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞ ശേഷമാണ് മരണം സംഭവിച്ചത്. അരുണ്‍കുമാറിനെ കുത്തിയത് സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു. സംഭവത്തില്‍ കൃഷ്ണദാസ്, മണികണ്ഠന്‍ എന്നിവരെ ആലത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Also Read: പാലക്കാട് പുതുനഗരത്തില്‍ ഉപേക്ഷിച്ച ബാഗില്‍ നിന്ന് കഞ്ചാവ് കണ്ടെത്തി

നാലുപേര്‍ ഇന്നലെ കീഴടങ്ങിയതായും സൂചനയുണ്ട്. ഇക്കാര്യം പൊലീസ് സ്ഥിരീകരിക്കുന്നില്ല. ഒരു പ്രതി ഇപ്പോഴും ഒളിവിലാണെന്നാണ് വിവരം. അരുണ്‍ കുമാറിന്‍റെ മരണത്തില്‍ അനുശോചിച്ച്‌ നാളെ രാവിലെ മുതല്‍ വൈകിട്ട് ആറ് വരെ ആലത്തൂര്‍ റവന്യൂ താലൂക്കിലും പെരിങ്ങോട്ടുക്കുറിശ്ശി കോട്ടായി പഞ്ചായത്തിലും ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.