പാലക്കാട്: സിന്തറ്റിക് വിഭാഗത്തിൽ ഉൾപ്പെട്ട മാരക മയക്കുമരുന്നുമായി യുവാവിനെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ടൗൺ നോർത്ത് പോലീസും ചേർന്ന് നടത്തിയ വാഹന പരിശോധനയിൽ പിടികൂടി. പാലക്കാട്, മുത്താൻ തറ സ്വദേശി 'കിളി' എന്ന ശ്രീകുമാർ (25) ആണ് അറസ്റ്റിലായത്. ഇന്ന് ഉച്ചയ്ക്ക് ഒലവക്കോട് വച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ തടഞ്ഞു നിർത്തി പരിശോധിച്ചതിലൂടെയാണ് ഇയാളുടെ ശരീരത്തിൽ പൗച്ചിലാക്കി ഒളിപ്പിച്ചു വച്ച നിലയിൽ 1.5 ഗ്രാം മയക്കുമരുന്ന് കണ്ടെത്തിയത്. കോയമ്പത്തൂരുള്ള ഏജൻ്റ് മുഖേനയാണ് ശ്രീകുമാറിന് മയക്കുമരുന്ന് ലഭിച്ചത്. ഗ്രാമിന് 4000 രൂപയാണ് ഇതിന്‍റെ വില. പ്രതി മയക്കുമരുന്ന് മറ്റുള്ളവർക്ക് വിൽപന നടത്തിയതായും വിവിധ ലഹരി വസ്തുക്കൾ ഉപയോഗിച്ചു വരുന്നതായും കണ്ടെത്തി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
മയക്കുമരുന്നുമായി യുവാവ് പിടിയിൽ - മയക്കുമരുന്ന്
കോയമ്പത്തൂരുള്ള ഏജൻ്റ് മുഖേനയാണ് ശ്രീകുമാറിന് മയക്കുമരുന്ന് ലഭിച്ചത്. ഗ്രാമിന് 4000 രൂപയാണ് ഇതിന്‍റെ വില.