ETV Bharat / state

അപകടക്കെണിയായി കരിമ്പുഴയിലെ കയങ്ങള്‍; മരണം തുടര്‍ക്കഥയാവുന്നു

രണ്ടാഴ്‌ചക്കകം പുഴയില്‍ അപകടത്തില്‍പെട്ട് മരിച്ചത് രണ്ട് വിദ്യാര്‍ഥികള്‍

അപകടക്കെണിയായി കരിമ്പുഴയിലെ കയങ്ങള്‍  മണ്ണാര്‍ക്കാട് കരിമ്പുഴ  മരണം  പുഴ  കരിമ്പുഴയിലെ കയങ്ങള്‍  ശ്രീകൃഷ്ണപുരം
അപകടക്കെണിയായി കരിമ്പുഴയിലെ കയങ്ങള്‍
author img

By

Published : Apr 11, 2022, 10:50 AM IST

പാലക്കാട്: മഴക്കാലത്ത് നിറഞ്ഞൊഴുകുന്ന മണ്ണാര്‍ക്കാട് ശ്രീകൃഷ്‌ണപുരത്തെ കരിമ്പുഴയില്‍ വേനല്‍ കടുക്കുമ്പോഴാണ് കുളിക്കുന്നതിനും മറ്റുമായി കൂടുതല്‍ ആളുകളെത്തുന്നത്. എന്നാല്‍ വേനലില്‍ നീരൊഴുക്ക് കുറയുന്നതോടെ പുഴയിലിറങ്ങുന്ന പലരും അപകടങ്ങളില്‍ പെടുന്നതും മരിക്കുന്നതും തുടര്‍ക്കഥയായിരിക്കുകയാണ്. പുഴയിലെ ആഴങ്ങളില്‍ കുന്നുപോലെ ഉയര്‍ന്ന് നില്‍ക്കുന്ന പൂഴിമണലില്‍ കുടുങ്ങിയും പുഴയുടെ അടിത്തട്ടിലുള്ള അപകടകരമായ വലിയ കയങ്ങളില്‍പ്പെട്ടും അടിയൊഴുക്കില്‍ പെട്ടുമാണ് അപകടങ്ങളുണ്ടാവുന്നത്.

കഴിഞ്ഞ രണ്ടാഴ്‌ചയ്ക്ക് ഉള്ളില്‍ രണ്ട് വിദ്യാര്‍ഥികളാണ് പുഴയില്‍ മുങ്ങി മരിച്ചത്. മാർച്ച്‌ 26ന് കരിമ്പുഴ തെരുവ് പാറക്കടവിൽ മണ്ണമ്പറ്റ സ്വദേശിയായ 18ക്കാരനും ഏപ്രിൽ എട്ടിന് മുറിയംകണ്ണി പാലത്തിന് സമീപം താഴെക്കോട് വെള്ളപ്പാറ സ്വദേശിയായ 19 വയസുക്കാരനും മരിച്ചു. കരിമ്പുഴ കൂട്ടിലക്കടവ് മുതൽ മുറിയംകണ്ണി പാലം വരെ അൻപതിലധികം അപകട കയങ്ങളാണുള്ളത്.

പുഴയുടെ അടിയൊഴുക്കും താഴ്ചയുമറിയാതെ പുഴയിലിറങ്ങുന്നവരാണ് കൂടുതലായും അപകടത്തില്‍പ്പെടുന്നത്. അവധിക്കാലമാവുന്നതോടെ പുഴയില്‍ കുളിക്കാനെത്തുന്ന വിദ്യാര്‍ഥികളുടെയെണ്ണം കൂടുതലാണ്. പുഴയുടെ പ്രധാന കടവുകളില്‍ കൈവരികള്‍ സ്ഥാപിക്കുകയും അപകട കയങ്ങളുളള കടവുകളില്‍ ജനശ്രദ്ധയാകര്‍ഷിക്കുന്ന വിധത്തില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും വേണമെന്നാണ് നാട്ടുക്കാരുടെ ആവശ്യം.

also read: ഭാരതപുഴയിൽ 15 വയസുകാരൻ മുങ്ങിമരിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.