ETV Bharat / state

ഭയമില്ലാതെ തേച്ചു മിനുക്കിയ തറയിൽ കിടക്കണം; കനിവ് കാത്ത് വയോധികൻ - പാലീയേറ്റീവ് കെയർ

അട്ടപ്പാടി തേക്കുമുക്കിയൂർ ഊരിലെ 65കാരൻ അധികാരികളുടെ കനിവ് കാത്ത് കഴിയാൻ തുടങ്ങിട്ട് 11 വർഷം പിന്നിടുന്നു...

tribal issue, cancer patient, neglection of government  tribal issue  cancer patient  ഊരിലെ മുള്ളി കുമ്പൻ  തിരുവനന്തപുരം ആർസിസി  പാലീയേറ്റീവ് കെയർ  അന്ത്യാഭിലാഷം
ഭയമില്ലാതെ തേച്ചു മിനുക്കിയ തറയിൽ കിടക്കണം; കനിവ് കാത്ത് വയോധികൻ
author img

By

Published : Dec 27, 2020, 1:09 PM IST

Updated : Dec 27, 2020, 2:27 PM IST

പാലക്കാട്: അട്ടപ്പാടി ആദിവാസി ഊരിലെ മുള്ളി കുമ്പന് കൂട്ട് പഴുതാരയും എലികളും എലിയെപ്പിടിക്കാനെത്തുന്ന പാമ്പുകളും. വാസയോഗ്യമായ ഭവനമില്ലാത്തതാണ് ഈ ദുരവസ്ഥക്ക് കാരണം. അട്ടപ്പാടി ഷോളയൂർ പഞ്ചായത്തിലെ തേക്കുമുക്കിയൂർ ഊരിലെ അർബുദ രോഗിയായ 65കാരൻ തനിച്ചാണ് ഇവിടെ താമസിക്കുന്നത്. ഏക മകൻ മോഹനൻ തമിഴ്‌നാട്ടിലെ സ്വകാര്യ തോട്ടത്തിൽ കൂലിപ്പണിക്കാരനാണ്. ഭാര്യ രേശിയുടെ മരണശേഷം മുള്ളി ഇവിടെ തനിച്ചാണ് താമസിക്കുന്നത്.

2009ലാണ് ഇവർക്ക് ആശ്രയം പദ്ധതിയിൽ ഉൾപ്പെടുത്തി വീടനുവദിക്കുന്നത്. അനുവദിച്ച തുക ഉപയോഗിച്ച് വീടുപണി പൂർത്തിയാക്കാൻ ഇവർക്ക് സാധിച്ചില്ല. രണ്ട് കിടപ്പുമുറികളും ഒരു ഹാളുമുള്ള വീട്ടിൻ്റെ അവസ്ഥ പരിതാപകരമാണ്. പഴുതാരയും എലികളുമെല്ലാം ഈ വീട്ടിലെ അന്തേവാസികളാണ്. എലിയെപ്പിടിക്കാനെത്തുന്ന പാമ്പുകളും ഇവിടെ നിത്യ സന്ദർശകരാണ്. ബന്ധപ്പെട്ട അധികാരികളോടും ജനപ്രതിനിധികളോടും ആവശ്യമായ സഹായം ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്ന് മുള്ളി പറയുന്നു.

മുള്ളിയുടെ ദുരവസ്ഥ കണ്ട് പാലിയേറ്റീവ് കെയർ ബ്ലോക്ക് പഞ്ചായത്ത് നൽകിയ കട്ടിൽ മാത്രമാണ് ഏക ആശ്വാസം. പാലിയേറ്റീവ് കെയർ നടത്തിയ ഇടപെടൽ താൽക്കാലിക ആശ്വാസം നൽകുന്നു എങ്കിലും എത്രനാൾ ഇങ്ങനെ മുന്നോട്ട് പോകാൻ കഴിയുമെന്ന് മുള്ളിക്ക് അറിയില്ല. 2018 മുതൽ പാലീയേറ്റീവ് കെയർ അംഗങ്ങൾ ഈ വയോധികനെ പരിചരിച്ചു വരുന്നു. തിരുവനന്തപുരം ആർ.സി.സിയിലേക്ക് പോകണമെന്ന് നിർദേശിച്ചെങ്കിലും തുണക്ക് ആളില്ലാത്തതും താങ്ങാനാവാത്ത പണച്ചിലവും പ്രതിസന്ധിയായി തുടരുന്നു.

ഭയമില്ലാതെ തേച്ചു മിനുക്കിയ തറയിൽ കിടക്കണം; കനിവ് കാത്ത് വയോധികൻ

തൊണ്ടയിലെ ക്യാൻസർ കാരണം ഉമിനീരിറക്കുമ്പോൾ പോലും വല്ലാത്ത വേദനയാണ്. മരിക്കുന്നതിന് മുമ്പ് പാമ്പിനെയും പഴുതാരയെയും ഭയക്കാതെ തേച്ചു മിനുക്കിയ തറയിൽ കിടന്നുറങ്ങണമെന്നാണ് മുള്ളിയുടെ അന്ത്യാഭിലാഷം.

Last Updated : Dec 27, 2020, 2:27 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.