പാലക്കാട്: ജില്ലയിൽ പുതുതായി മൂന്ന് കൊവിഡ് ക്ലസ്റ്ററുകൾ കൂടി രൂപപ്പെട്ടു. പാലക്കാട് നഗരത്തിലെ രണ്ട് സ്വകാര്യ ആശുപത്രികളും മണ്ണാർക്കാട് മത്സ്യമാർക്കറ്റുമാണ് പുതിയ ക്ലസ്റ്ററുകൾ. മത്സ്യമാർക്കറ്റിൽ 28 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഒൻപത് ആശുപത്രി ജീവനക്കാർക്കും ഒരു കുട്ടിക്കും രോഗമുണ്ട്. ആശുപത്രികളിലേയ്ക്ക് രണ്ട് ദിവസം പുതിയ രോഗികളെ പ്രവേശിപ്പിക്കില്ല. മത്സ്യമാർക്കറ്റിലെ രോഗ വ്യാപനവുമായി ബന്ധപ്പെട്ട് മണ്ണാർക്കാട് നഗരസഭയിലെ 29 വാർഡുകളും കണ്ടെയിൻമെന്‍റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. സമ്പർക്കത്തിലേർപ്പെട്ട മുഴുവൻ ആളുകൾക്കും പരിശോധന നടത്തും.
ആശങ്ക ഉയർത്തി പാലക്കാട് മൂന്ന് കൊവിഡ് ക്ലസ്റ്ററുകൾ - പാലക്കാട് കൊവിഡ് ക്ലസ്റ്ററുകൾ
മത്സ്യമാർക്കറ്റിലെ രോഗ വ്യാപനവുമായി ബന്ധപ്പെട്ട് മണ്ണാർക്കാട് നഗരസഭയിലെ 29 വാർഡുകൾ കണ്ടെയിൻമെന്‍റ് സോണായി.