ETV Bharat / state

കൊവിഡ് സമൂഹ വ്യാപനം; പാലക്കാട്‌ ജില്ലയിൽ പരിശോധന തുടങ്ങി - inspection has been started

ഒരു വില്ലേജിലെ നാല് വാർഡുകളെ തെരഞ്ഞെടുത്ത് ഓരോ വാർഡിൽ നിന്നും പത്ത് പേരുടെ രക്ത സാമ്പിൾ വീതമാണ് ശേഖരിക്കുക.

കൊവിഡ് സമൂഹ വ്യാപനം  പാലക്കാട്‌ വാർത്ത  covid news  palakkad news  കൊവിഡ്‌ വാർത്ത  inspection has been started  ജില്ലയിൽ പരിശോധന തുടങ്ങി
കൊവിഡ് സമൂഹ വ്യാപനം; പാലക്കാട്‌ ജില്ലയിൽ പരിശോധന തുടങ്ങി
author img

By

Published : May 19, 2020, 1:20 PM IST

പാലക്കാട്: ജില്ലയിൽ കൊവിഡ് 19 സമൂഹ വ്യാപനം ഉണ്ടോയെന്ന് പരിശോധിക്കാൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ സിറോളജിക്കൽ സർവേക്ക് തുടക്കമായി. 20 അംഗ ഐസിഎംആർ സംഘം ജില്ലയിലെ എട്ട് പഞ്ചായത്തുകളിൽ നിന്നും രണ്ട് നഗരസഭകളിൽ നിന്നും സാമ്പിളുകൾ ശേഖരിക്കാൻ ആരംഭിച്ചു. ആകെ 400 പേരുടെ സാമ്പിൾ ശേഖരിക്കും. ഒരു വില്ലേജിലെ നാല് വാർഡുകളെ തെരഞ്ഞെടുത്ത് ഓരോ വാർഡിൽ നിന്നും പത്ത് പേരുടെ രക്ത സാമ്പിൾ വീതമാണ് ശേഖരിക്കുക. ഇങ്ങനെ പത്ത്‌ ഇടങ്ങളിൽ നിന്നാണ് 400 പേരുടെ സാമ്പിൾ എടുക്കുന്നത്. ഐസിഎംആർ സംഘം രണ്ട് പേരടങ്ങുന്ന പത്ത്‌ ടീമായാണ് സർവേ നടത്തുക.

ഇവരെ സഹായിക്കാൻ ജില്ലയിലെ ആരോഗ്യ പ്രവർത്തകരും ആശാവർക്കർമാരും ലാബ് ടെക്നീഷ്യന്മാരും ഒപ്പമുണ്ട്. എല്ലാ സാമ്പിളുകളും വീടുകളിൽ നിന്നാണ് ശേഖരിക്കുന്നത്. 18 വയസ് തികഞ്ഞവരും കൊവിഡ് രോഗിയുമായി ഒരു തരത്തിലും സമ്പർക്കം ഉണ്ടാകാത്തവരും രോഗ ലക്ഷണങ്ങൾ ഇല്ലാത്തവരുമായവരിൽ നിന്നാണ് സാമ്പിൾ എടുക്കുന്നത്.
കരിമ്പുഴ , ചാലിശ്ശേരി, അഗളി, മങ്കര, തെക്ക്ദേശം, കൊല്ലംകോട്, മേലാർകോട്, പുതുനഗരം എന്നീ വില്ലേജുകളിലും ഒറ്റപ്പാലം നഗരസഭയിലെ 25 പാലക്കാട് നഗരസഭയിലെ 31 വാർഡുകളിലും നിന്നാണ് സാമ്പിൾ ശേഖരിക്കുക. അഞ്ചു ദിവസംകൊണ്ട് സാമ്പിൾ ശേഖരണം പൂർത്തിയാക്കി ഐസിഎംആർ ലാബുകളിൽ പരിശോധിക്കും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.