പാലക്കാട്: അട്ടപ്പാടി സമ്പൂർണ ആദിവാസി സാക്ഷരതാ പദ്ധതിയുടെ ഇൻസ്ട്രക്ടർമാരുടെ സംഗമവും വിജയിച്ച ജനപ്രതിനിധികൾക്ക് സ്വീകരണവും അഗളി ഇ.എം.എസ് ടൗൺ ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബിനു മോൾ ഉദ്ഘാടനം ചെയ്തു. അട്ടപ്പാടിയെ സമ്പൂർണ്ണ സാക്ഷരതയിലേക്കെത്തിക്കാൻ ജില്ലാ പഞ്ചായത്തും സർക്കാരും എല്ലാ വിധ പിന്തുണയും നൽകുമെന്ന് പ്രസിഡൻ്റ് പറഞ്ഞു . സാക്ഷരതാമിഷൻ ഡയറക്ടർ ഡോ.പി.എസ് ശ്രീകല മുഖ്യപ്രഭാഷണം നടത്തി. സാക്ഷരതാ പദ്ധതിയിൽ നടപ്പു ബാച്ചിൻ്റെ പരീക്ഷ ഫെബ്രുവരിയിൽ നടത്തി ഫല പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും മാർച്ച് ആദ്യം നടത്തുമെന്ന് ഡയറക്ടർ അറിയിച്ചു.
അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മരുതി മുരുകൻ അധ്യക്ഷത വഹിച്ചു. , ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.കെ ചാമുണ്ണി ഹയർ സെക്കൻ്ററി തുല്യതാ രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ പി.സി നീതു , അഗളി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീലക്ഷ്മി ശ്രീകുമാർ, അംഗങ്ങളായ മഹേശ്വരി, എ.പരമേശ്വരൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.അനിൽകുമാർ , ജില്ലാ സാക്ഷരതാ മിഷൻ കോ-ഓർഡിനേറ്റർ ഡോ.മനോജ് സെബാസ്റ്റ്യൻ , അസി. കോ-ഓർഡിനേറ്റർമാരായ പി.വി പാർവ്വതി , എം.മുഹമ്മദ് ബഷീർ, പ്രേരക്മാരായ എം.കെ ദേവി, സിനി. പി.സി, റാണി.എം എന്നിവർ സംസാരിച്ചു.