പാലക്കാട്: ജില്ലയിൽ കൊവിഡ് രോഗബാധിതരെക്കാൾ രോഗം മുക്തരുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ പത്തു ദിവസത്തിൽ 800 പേർ രോഗബാധിതരായപ്പോൾ 878 പേർ രോഗമുക്തി നേടി. ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ നാല് വരെയുള്ള കണക്കാണിത്. എന്നാൽ സമ്പർക്ക രോഗികളുടെ എണ്ണം വർധിക്കുന്നത് നേരിയ തോതിൽ ആശങ്ക ഉണ്ടാക്കുന്നുണ്ട്. ഉറവിടം അറിയാത്ത രോഗികളുടെ എണ്ണത്തിലും കുറവില്ല. 10 ദിവസത്തിനിടെ 461 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. 162 പേർക്ക് ഉറവിടം അറിയാതെയും രോഗബാധ ഉണ്ടായിട്ടുണ്ട്. ജില്ലയിൽ ഇതുവരെ 4825 പേർക്കാണ് രോഗബാധ ഉണ്ടായത്. ഇവരിൽ നിലവിൽ 551 പേരാണ് ചികിത്സയിൽ ഉള്ളത്.
പാലക്കാടിന് ആശ്വാസ ദിനങ്ങൾ; രോഗബാധിതരെക്കാൾ രോഗമുക്തരുടെ എണ്ണം കൂടുന്നു
ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ നാല് വരെയുള്ള കണക്ക് പ്രകാരം ജില്ലയിൽ 800 പേർ രോഗബാധിതരായപ്പോൾ 878 പേർ രോഗമുക്തി നേടി.