പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാലക്കാട് ജില്ലയില്‍ വോട്ടിങ് മെഷീനുകളുടെ ഒന്നാംഘട്ട പരിശോധന പൂര്‍ത്തിയായി. ഇതിലൂടെ ഓരോ മണ്ഡലങ്ങളിലേക്കും നല്‍കുന്ന വോട്ടിങ് മെഷീനുകള്‍ തിരഞ്ഞെടുത്തു.
കലക്‌ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശോധന പ്രക്രിയ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ കലക്‌ടറുമായ മൃണ്‍മയി ജോഷി ശശാങ്ക് നിര്‍വഹിച്ചു. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്‌ടര്‍ കെ മധു, ഒറ്റപ്പാലം റിട്ടേണിങ് ഓഫീസറും സബ് കലക്‌ടറുമായ അര്‍ജുന്‍ പാണ്ഡ്യന്‍, മറ്റു റിട്ടേണിങ് ഓഫീസര്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പരിശോധന പ്രക്രിയയിൽ പങ്കെടുത്തു.