ETV Bharat / state

വാളയാറിൽ കഞ്ചാവ് വേട്ട; തമിഴ്‌നാട് സ്വദേശി പിടിയിൽ - പാലക്കാട്‌ ലഹരി വിരുദ്ധ സ്‌ക്വാഡ്

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി കേരളത്തിലേക്ക് വൻ തോതിൽ കഞ്ചാവു കടത്തുന്നതായി വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ പരിശോധന ശക്തമാക്കിയിരുന്നു

വാളയാറിൽ കഞ്ചാവ് വേട്ട  പാലക്കാട്‌ ലഹരി വിരുദ്ധ സ്‌ക്വാഡ്  valayar drugs seized
കഞ്ചാവ്
author img

By

Published : Dec 13, 2019, 7:58 PM IST

പാലക്കാട്: വാളയാർ അതിർത്തിയിൽ 10 കിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി പിടിയിൽ. കമ്പം-തേനി സ്വദേശിയായി അളക് രാജി (27)നെ പാലക്കാട്‌ ലഹരി വിരുദ്ധ സ്‌ക്വാഡാണ് പിടികൂടിയത്. പാലക്കാട് ജില്ല പൊലീസ് മേധാവി ശിവവിക്രമിന്‍റെ നിർദേശത്തിൽ ഡിവൈഎസ്‌പി ബാബു തോമസിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കമ്പത്തു നിന്നും ബസ് മാർഗം വാളയാറെത്തി ഇടപാടുകാർക്ക് കൈമാറാൻ നിൽക്കുന്ന സമയത്താണ് അളക്‌ രാജയെ പിടികൂടിയത്. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ അഞ്ച് ലക്ഷം രൂപയോളം വില വരും. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.

Intro:10കിലോ ഗ്രാം കഞ്ചാവുമായി കമ്പം സ്വദേശി പിടിയിൽBody:

വാളയാർ : 10 കിലോഗ്രാം കഞ്ചാവുമായി കമ്പം സ്വദേശിയെ വാളയാർ അതിർത്തിയിൽ നിന്നും പാലക്കാട്‌ ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടി.തമിഴ്നാട് , കമ്പം, തേനി സ്വദേശി അളക് രാജ വ : 27ആണ് പിടിയിലായത്.

സംസ്ഥാന പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ജില്ലാ അടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ് സ്ക്വാഡിന്റെ നേതൃത്ത്വത്തിൽ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായാണ് പരിശോധന നടത്തി വരുന്നത്.

പാലക്കാട് ജില്ല പോലീസ് മേധാവി ശിവവിക്രം IPS ന്റെ നിർദ്ദേശത്തെത്തുടർന്ന് നർകോട്ടിക് സെൽ DySP ബാബു തോമസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയിൽ അഞ്ച് ലക്ഷം രൂപയോളം വില വരും.
വാളയാർ, കഞ്ചിക്കോട്, പാലക്കാട് മേഖലകൾ കേന്ദ്രീകരിച്ച് അന്യസംസ്ഥാന തൊഴിലാളികൾ , സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ, എന്നിവർക്ക് വിൽപ്പന നടത്താൻ കൊണ്ടുവന്നതാണ്. കമ്പത്തു നിന്നും ബസ് മാർഗ്ഗം വാളയാറെത്തി ഇടപാടുകാർക്ക് കൈമാറാൻ നിൽക്കുന്ന സമയത്താണ് പിടിയിലായത്.

ന്യൂ ഇയർ ആഘോഷത്തിനായി കേരളത്തിലേക്ക് വൻ തോതിൽ കഞ്ചാവു കടത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ശക്തമാക്കിയത്.

പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.

പാലക്കാട് Dysp സാജു എബ്രഹാം, വാളയാർ സബ് ഇൻസ്പെക്ടർ മനോജ് ഗോപി , ASI. അനിൽകുമാർ, CPO ഷാദുലി, ഹോം ഗാർഡ് സച്ചിദാനന്ദൻ, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ SI. S. ജലീൽ, R.കിഷോർ, K അഹമ്മദ് കബീർ, R.വിനീഷ്, S. ഷനോസ്, R. രാജീദ്, S. ഷമീർ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.