ETV Bharat / state

'ഡിയര്‍ പറഞ്ഞ ആളെ പുറത്തിറക്കിയത് ഒരു മണിക്കൂറുകൊണ്ട്, എന്ത് വന്നാലും ഒന്നിച്ച് നില്‍ക്കുക': സ്വപ്‌ന - ഷാജ് ശബ്‌ദരേഖ, പ്രസക്തഭാഗം - സ്വപ്‌ന ഷാജ് ശബ്‌ദരേഖ പ്രസക്തഭാഗം

മുഖ്യമന്ത്രിയ്‌ക്കും കുടുംബത്തിനുമെതിരായി ആരോപണം ഉന്നയിച്ച സാഹചര്യത്തില്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് വെളിപ്പെടുത്തിയ മുന്‍ മാധ്യമപ്രവര്‍ത്തകന്‍ ഷാജ് കിരണിനെതിരായ സ്വപ്‌ന പുറത്തുവിട്ട ശബ്‌ദ രേഖയിലെ പ്രസക്ത ഭാഗം.

swapna suresh shaj kiran phone conversation  ഷാജ്‌ കിരണിനെതതിരായ ശബ്‌ദരേഖ പുറത്തുവിട്ട് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്  സ്വപ്‌ന ഷാജ് ശബ്‌ദരേഖ പ്രസക്തഭാഗം  ഷാജ് കിരണിനെതിരെ സ്വപ്‌ന സുരേഷിന്‍റെ ആരോപണം
'ഡിയര്‍ പറഞ്ഞ ആളെ പുറത്തിറക്കിയത് ഒരു മണിക്കൂറുകൊണ്ട്, എന്ത് വന്നാലും ഒന്നിച്ച് നില്‍ക്കുക: സ്വപ്‌ന - ഷാജ് ശബ്‌ദരേഖ, പ്രസക്തഭാഗം
author img

By

Published : Jun 10, 2022, 10:37 PM IST

പാലക്കാട്: ഷാജ്‌ കിരണിനെതിരായ ശബ്‌ദരേഖ പുറത്തുവിട്ട് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. മുഖ്യമന്ത്രിയ്‌ക്കും കുടുംബത്തിനുമെതിരായി സ്വപ്‌ന സുരേഷ് ആരോപണം ഉന്നയിച്ചതിന് പിന്നാലെ വിജിലന്‍സ് സ്വര്‍ണക്കടത്ത് കേസ് ഒന്നാം പ്രതി സരിത്തിനെ കസ്റ്റഡിയിലെടുത്തിരുന്നു. വിജിലന്‍സിന്‍റെ പക്കല്‍ സരിത്തിനെ പുറത്തിറക്കിയത് ഷാജ് ഇടപെട്ടിട്ടാണെന്ന് ഇരുവരും ശബ്‌ദരേഖയില്‍ പറയുന്നുണ്ട്.

ഷാജ് കിരണിനെതിരായ സ്വപ്‌ന പുറത്തുവിട്ട ശബ്‌ദ രേഖയിലെ പ്രസക്ത ഭാഗം

ഷാജിനെ മാത്രമേ തനിക്ക് വിശ്വാസമുള്ളൂ എന്ന് പറഞ്ഞാണ് ശബ്‌ദരേഖയുടെ തുടക്കം. പുതുതായുണ്ടായ വിഷയത്തില്‍ തനിക്ക് ദയവായി നിര്‍ദേശങ്ങള്‍ തന്നാലും എന്ന സ്വപ്‌നയുടെ അഭ്യര്‍ഥനയ്‌ക്കായാണ് ഷാജിന്‍റെ മറുപടി. കേസെടുക്കില്ല എന്ന് താന്‍ പറഞ്ഞു. നാളെ ഉച്ച 12.30 വരെ അറസ്റ്റ് ചെയ്യില്ല എന്നല്ലേ ഞാന്‍ പറഞ്ഞത് എന്നും ഷാജ് മറുപടി പറയുന്നു. സോഫ്റ്റ് ആയിട്ടല്ലേ തനിക്ക് പറയാന്‍ പറ്റുവുള്ളു, അല്ലെ എന്ന ഷാജിന്‍റെ ചോദ്യത്തിന് അതേയെന്ന മറുപടി സ്വപ്‌ന. പറയുന്നു...

  • ഷാജ്: എന്നിട്ടും അഞ്ചാമത്തെ കോള്‍ വന്നിട്ടും നമുക്ക് മുന്‍കൂര്‍ ജാമ്യത്തിന് വേണ്ടി പോവേണ്ടതുണ്ടെന്ന് പറഞ്ഞോ ഞാന്‍?.
  • സ്വപ്‌ന: ഉവ്വ്. ഇന്ന് രാത്രി കേസെടുത്തുവെന്ന് കാണിക്കുന്നു. ഇന്ന് രാത്രി തന്നെ അവര്‍ എന്നെ അറസ്റ്റ് ചെയ്‌താല്‍.
  • ഷാജ്: ഇന്ന് രാത്രി അറസ്റ്റ് ചെയ്യില്ല. നാളെ ഉച്ചവരെ കാത്തിരിക്കാം.
  • സ്വപ്‌ന: നിങ്ങള്‍ നാളെ രാവിലെ 10 മണിക്ക് അവിടെ എത്തില്ലെ?
  • ഷാജ്: നാളെ രാവിലെ എത്തുന്നതിന് മുന്‍പായി ഞാന്‍ എല്ലാം ചെയ്യുന്നുണ്ട്. എന്നാല്‍, അതില്‍ എനിക്ക് ഉറപ്പില്ല മുത്തേ... ഉറപ്പില്ല എന്നു പറഞ്ഞാല്‍. ഞാന്‍ പറയുന്നത് മുത്ത് ശ്രദ്ധിച്ച് കേള്‍ക്ക്. വക്കീലിന്‍റെ അടുത്ത് മുന്‍കൂര്‍ ജാമ്യത്തെക്കുറിച്ച് മുത്ത് ചോദിച്ചില്ലേ?.
  • സ്വപ്‌ന: ഞാന്‍ ചോദിച്ചു. പക്ഷേ, അദ്ദേഹം പറഞ്ഞു. ആദ്യം അറസ്റ്റ് ചെയ്യട്ടെ, എന്നിട്ട് പോരെ എന്ന്. എന്താണ് അതിന്‍റെ അര്‍ഥം.
  • ഷാജ്: മനസിലായല്ലോ മുത്തിന്.
  • സ്വപ്‌ന: അതുകൊണ്ടല്ലേ ഞാനിപ്പോള്‍ ഷാജിനെ വിളിച്ചത്.
  • ഷാജ്: അടുത്ത് ആരെങ്കിലും ഉണ്ടോ?.
  • സ്വപ്‌ന: ഓങ്കുട്ടന്‍ ഉണ്ട്.
  • ഷാജ്: വേറെ ആരുമില്ലെല്ലോ?
  • സ്വപ്‌ന: ഇല്ല. (ഓങ്കുട്ടാ ആ ഡോറടയ്‌ക്കൂ...)
  • ഷാജ്: ധീരപരിവേഷത്തില്‍ ജയിലില്‍ പോവണോ?
  • സ്വപ്‌ന: എന്തോന്നാ അത്.
  • ഷാജ്: ഞാന്‍ ചോദിച്ചത് മനസിലായോ. സരിത്തുപോലും അതേക്കുറിച്ച് എന്നോട് തര്‍ക്കിച്ചിരുന്നു.
  • സ്വപ്‌ന: സരിത്തിന് അതേക്കുറിച്ച് ഒന്നുമറിയില്ല. ഞാന്‍ അതുകൊണ്ടല്ലേ, സരിത്തിന് ഒന്നുമറിയില്ല എന്ന് പറഞ്ഞത്. വീട്ടിലെത്തിയിട്ട് സരിത്തിനോട് എല്ലാം പറഞ്ഞ് മനസിലാക്കാന്‍ എനിക്ക് അല്‍പം നേരം വേണം.
  • ഷാജ്: ഇപ്പോ ഒന്നും പറയേണ്ട. സരിത്തിനെ കൂടെ പിടിച്ചുനിര്‍ത്തുക. മനസിലായോ?
  • സ്വപ്‌ന: അത് കേള്‍ക്കേണ്ടേ...
  • ഷാജ്: കേള്‍ക്കേണ്ടേ എന്ന് പറഞ്ഞാല്‍, ഞാന്‍ ഇന്നാള് വന്നതുമുതല്‍ അബദ്ധമായ ഒരുത്തനാണ്, ഞാന്‍. നിങ്ങള്‍ പിരിഞ്ഞുനിന്നാല്‍ അത് തന്നെ ബാധിക്കും. മനസിലായോ.
  • സ്വപ്‌ന: ഉവ്വ്
  • ഷാജ്: ഈ നിമിഷം മുതല്‍ കാക്കു വണ്ടിയില്‍ എന്നോട് ഒരക്ഷരം മിണ്ടിയിട്ടില്ല. മനസിലായോ.
  • സ്വപ്‌ന: മനസിലായി.
  • ഷാജ്: അയാള്‍ അത്രയ്‌ക്കും ചങ്ക് പൊളിഞ്ഞിരിക്കുകയാണ്. രണ്ടാമത്തെ കാര്യം എനിക്കാ നാലാമത്തെ കോള്‍ വന്നപ്പോള്‍ വളരെ ഡിസ്‌റ്റര്‍ബ്‌ഡ് ആയ സമയം, മുന്‍കൂര്‍ ജാമ്യത്തിന് നീങ്ങിക്കോളൂ എന്നാണ് എന്നോട് പറഞ്ഞത്. മനസിലായോ?.
  • ഷാജ്: മനസിലായോ?
  • സ്വപ്‌ന: മനസിലായി...മനസിലായി. നാളെ എന്‍റെ കൂടെ സരിത്ത് നിന്നില്ലെങ്കിലും ഇവര് പറഞ്ഞത് എല്ലാം പറയാന്‍ ഞാന്‍ തയ്യാറാല്‍ പോരെ.
  • ഷാജ്: തയ്യാറായാല്‍ മാത്രം പോര...ഞാന്‍ സീരിയസ് ആയിട്ടുള്ള ഒരു കാര്യം പറയാം. 'യൂ'വിനെ മാത്രമല്ല അതില്‍ തൊടാന്‍ പോകുന്നത് എന്നേക്കൂടിയാണ്. അത് മനസിലാക്കിക്കോ. മനസിലായോ?.
  • സ്വപ്‌ന: മനസിലായി.
  • ഷാജ്:അത് ഇപ്പോള്‍ ഒരുമിച്ച് ഫേസ് ചെയ്യുകയല്ലാതെ മാര്‍ഗമില്ല. കാക്കു വെളിയില്‍ വേണം. എല്ലാവരും കൂടെ കേറിപ്പോയാല്‍ ശരിയാവില്ല. ആരെങ്കിലുമൊരാള്‍ വെളിയില്‍ വേണം. അതുകൊണ്ടല്ലേ ഞാന്‍ വണ്ടിയില്‍ നിന്നും ഇറങ്ങാന്‍ പോവുമ്പോള്‍ പറഞ്ഞത് ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ പറഞ്ഞത്. മനസിലായോ?.
  • സ്വപ്‌ന: മനസിലായി. ഞാനിപ്പോള്‍ ബാത്ത്‌റൂമില്‍ കേറിനില്‍ക്കുകയാണ്.
  • ഷാജ്: കുഴപ്പമില്ല മുത്തേ... പക്ഷേ ആവശ്യമില്ലാതെ ആത്മഹത്യ ചെയ്യാനോ മാങ്ങാത്തൊലിക്കോ ഒന്നും പോവരുത്.
  • സ്വപ്‌ന: അറ്റ കൈയ്‌ക്ക് അതല്ലാതെ വേറൊന്നുമില്ലല്ലോ. എന്‍റെ കൂടെ ഷാജിയല്ലാതെ വേറെ ആരുമില്ല.
  • ഷാജ്: ഇവിടെ വന്നുനിന്നാല്‍ അപ്പോള്‍ ഞാനും കാക്കുവും ആരായി.
  • സ്വപ്‌ന: ഷാജ് എന്‍റെ അവസ്ഥ മനസിലാക്ക്. ഞാന്‍ എന്ത് ചെയ്‌തിട്ട്.
  • ഷാജ്: എന്ത് ചെയ്‌തിട്ട് എന്ന് പറഞ്ഞിട്ട്. നിങ്ങള്‍ മണ്ടത്തരം കാണിച്ചു. ഇനി ഇപ്പോള്‍ പഴയതിനെ പിടിച്ചാല്‍ കിട്ടില്ല. എന്ത് വന്നാലും ഫേസ് ചെയ്യുക. മനസിലായോ?. എന്തിനാണ് സരിത്തിന്‍റെ ഫോണ്‍ എടുത്തുകൊണ്ടുപോയതെന്ന് മനസിലായോ. പഴയ കാര്യങ്ങള്‍ക്കല്ല. ഗൂഢാലോചനയുണ്ടോ എന്ന് അറിയാന്‍ വേണ്ടിയാണ് കൊണ്ടുപോയത്. ഇപ്പോള്‍ എന്‍റെയടുത്ത് വിളിച്ചുപറഞ്ഞതാ. ഇതൊന്നും സരിത്ത് അറിയരുത്
  • സ്വപ്‌ന: പറയില്ല. അതുകൊണ്ടല്ലേ ഞാന്‍ ബാത്ത്‌റൂമില്‍ വന്ന് നില്‍ക്കുന്നത്.
  • ഷാജ്: ഇത്രയും പറഞ്ഞ് ഫോണ്‍ വച്ചാല്‍ പറയും. ഷാജി...ഷാജിയെ തേടി ആളുകള്‍ വരും. ഷാജിയുടെ ഫോണ്‍ കൊണ്ടുപോവും. എനിക്ക് പ്രശ്‌നമില്ലെന്ന് ഞാന്‍ പറയും.
  • സ്വപ്‌ന: അപ്പോ ഷാജിയ്‌ക്ക് കൂടെ പ്രശ്‌നമായാല്‍ ആരുണ്ട്.
  • ഷാജ്: അതൊന്നും എനിക്കൊരു പ്രശ്‌നമില്ല. എനിക്ക് സ്വപ്‌ന സുരേഷ് എന്ന ആള്‍ ഒരു ഉറപ്പുതന്നാല്‍ മതി. ഗൂഢാലോചന നടത്തിയിട്ടില്ലെല്ലോ?.
  • സ്വപ്‌ന: ഞാന്‍ നടത്തിയിട്ടില്ല. ഞാന്‍ അങ്ങനെയൊരു ഗൂഢാലോചനയേ നടത്തിയിട്ടില്ല.
  • ഷാജ്: അപ്പോ നമ്മളും നടത്തിയിട്ടില്ല. എന്നാപ്പിന്നെ ആരേലും വിളിച്ചാല്‍ ഒന്നുമറിയാത്ത പോലെ നില്‍ക്കൂ. ബാക്കി അവരുടെ വിധി അവര് തന്നെ ഏറ്റുപിടിച്ചോളണം. ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം പറയുക. ബാക്കി വക്കീല്‍ പറഞ്ഞോളും.
  • സ്വപ്‌ന: നാളെ രാവിലെ 10 മണിക്ക് മുന്‍പ് അവിടെ എത്തി സോള്‍വ് ചെയ്യില്ലേ. ഷാജി പറയുന്നതേ എനിക്ക് വിശ്വാസമുള്ളൂ. കാരണം ഒരു മണിക്കൂറ് മുന്‍പ് സരിത്തിനെ ഇറക്കുമെന്ന് പറഞ്ഞു. ഇറക്കി. എനിക്ക് ഷാജിയെ അല്ലാതെ എന്‍റെ നിഴലിനെ പോലും വിശ്വാമില്ല.
  • ഷാജ്: ഞാന്‍ പറഞ്ഞത് മനസിലായോ. ഈ രാത്രി ആ മണ്ടന്‍ പോയി വീണ്ടും ബൈറ്റ് കൊടുത്തില്ലേ.
  • സ്വപ്‌ന: ഞാന്‍ ആരോട് പറയാനാ?.
  • ഷാജ്: വെളിയില്‍ പാലക്കാട് എസ്‌.എച്ച്‌.ഒയും മറ്റും നില്‍ക്കുകയാണ്. ഇപ്പോള്‍ എന്നെ വിളിച്ചിട്ട് എന്താണ് പറഞ്ഞത് എന്നറിയുമോ, ഷാജി വാക്കു പറഞ്ഞിട്ടും അവര്‍ എല്ലാം ബൈറ്റ് കൊടുക്കുകയല്ലേ എന്ന്.
  • സ്വപ്‌ന: ഞാന്‍ കൊടുക്കില്ല ഷാജി. എന്‍റെ മക്കള്‍ സത്യം, ഷാജി ഞാന്‍ കൊടുക്കില്ല. എന്നെ വിശ്വസിക്കൂ.
  • ഷാജ്: താന്‍ പറഞ്ഞില്ല. മറ്റവനെ പൊക്കിയാലും കുഴപ്പില്ല. ആ കൊച്ചിനെ തൊടരുതെന്ന് പറഞ്ഞിട്ടാണ് ഞാന്‍ ഇപ്പോള്‍ വിളിക്കുന്നത്. മനസിലായോ.
  • സ്വപ്‌ന: മനസിലായി
  • ഷാജ്: അല്ലേ...എന്‍റെ പുറകിലും മുന്‍പിലും ഇപ്പോള്‍ വണ്ടിയുണ്ട്. മനസിലായോ.
  • സ്വപ്‌ന: മനസിലായി.
  • ഷാജ്: ഏത് സമയത്താണ് എന്നെ കുടുക്കുകയെന്ന് അറിയില്ല.
  • സ്വപ്‌ന: മനസിലായി.
  • ഷാജ്: ഗെയിം മാറി. ഗെയിം മാറി എന്ന് പറഞ്ഞാല്‍ ചെറിയ ഗെയിം അല്ലാ ഇപ്പോള്‍.
  • സ്വപ്‌ന: എനിക്ക് എല്ലാം മനസിലാവുന്നുണ്ട്. നിങ്ങള്‍ കാണുന്നില്ലേ എന്‍റെ അവസ്ഥ. ഞാന്‍ എവിടെയാണ് ഇരിക്കുന്നതെന്ന് കണ്ടില്ലേ.
  • ഷാജ്: ഇത്രയും നാള്‍ ഡിയര്‍ ഒറ്റയ്‌ക്കായിരുന്നു. ഡിയറിന്‍റെ കൂടെ കണക്‌ടഡ് ആയിട്ട് ആളില്ലായിരുന്നു. ഇപ്പോള്‍ ഞാന്‍ കണക്‌ടഡ് ആണ്. ഡിയറിനോട് ഞാന്‍ പറഞ്ഞില്ലേ. നിങ്ങള്‍ ആരും ഉദ്ദേശിക്കുന്ന ആള്‍ അല്ല ഞാന്‍.
  • സ്വപ്‌ന: എനിക്ക് അറിയില്ല ഷാജി.
  • ഷാജ്: ഒരു മണിക്കൂര്‍ കൊണ്ട് ഡിയര്‍ പറഞ്ഞ ആളെ ഞാന്‍ ഇറക്കി. അതുകൊണ്ട് ഞാന്‍ ഡിയറിനോട് ഒരു കാര്യം പറയാം. ആത്മഹത്യ ചെയ്യാന്‍ പോയാല്‍ പുന്നാര മോളെ ഞാന്‍ അവിടെ വരും. മുത്തിനെ ആദ്യം ഞാന്‍ കൊല്ലും പിന്നെ ഞാന്‍ ചാവും. ചങ്ക് പറിച്ചാണ് കൂടെ നില്‍ക്കുന്നത് അതിന്‍റെ കൂടെ ആത്മഹത്യ, മാങ്ങാത്തൊലി എന്നു പറയരുത്.
  • സ്വപ്‌ന: ഞാന്‍ എന്ത് ചെയ്‌തിട്ട്. ഞാന്‍ മാനസികമായി തകര്‍ന്നിരിക്കുകയാണ്. 'യൂ' പറ.
  • ഷാജ്: എന്ത് വന്നാലും ഒന്നിച്ച് നില്‍ക്കുക. ഞാന്‍ പറഞ്ഞത് മനസിലായോ. ചിലപ്പോള്‍ അറസ്റ്റുണ്ടാവും.
  • സ്വപ്‌ന: നാളെ രാവിലെ എല്ലാം ഏറ്റുപറഞ്ഞാല്‍ പ്രശ്‌നം തീരില്ലേ. പിന്നെ ഇപ്പോള്‍ എന്താ മാറ്റിപറയുന്നത്. എന്നാല്‍ ഞാന്‍ അവനെ ഇപ്പോള്‍ ഇറക്കി വിടാം.
  • ഷാജ്: ആരെയും ഇറക്കി വിടേണ്ട. എന്തായാലും പ്രശ്‌നം ഉണ്ടാവും. കുറച്ച് കാര്യമായി ബുദ്ധിമുട്ടേണ്ടി വരും. എന്തായാലും അനുഭവിച്ചതല്ലേ. ആ പാവം ചെറുക്കന്‍ ബലിയാടാവും. അനീഷ്.
  • സ്വപ്‌ന: അയ്യേ ഒന്നും ചെയ്യല്ലേ ആ പാവപ്പെട്ടവനെ.
  • ഷാജ്: കാക്കുവിനെ വിളിച്ചു പറഞ്ഞിട്ടുണ്ട്. ആ പയ്യന്‍ പകരക്കാരനായി വന്നതാണ്. അവന് എച്ച്‌.ആര്‍.ഡി.എസ് സ്റ്റാഫ് അല്ല. അവനെ വാടകയ്‌ക്ക് നിര്‍ത്തിയത് എന്നാണ് ഞാന്‍ പറഞ്ഞത് മനസിലായോ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.