ETV Bharat / state

റാങ്കിങ്ങില്‍ വൻ കുതിപ്പുമായി കേരളത്തിന്‍റെ അഭിമാനം എം ശ്രീശങ്കർ - ലോങ്ജംപ്

പാലക്കാട് വിക്‌ടോറിയ കോളജിലെ വിദ്യാർഥിയാണ് ശ്രീശങ്കർ. ഒരു മാസത്തിനിടെ അഞ്ച് അന്താരാഷ്‌ട്ര മെഡലുകളാണ് യുവതാരം സ്വന്തമാക്കിയത്

റാങ്കിങ്ങില്‍ വൻ കുതിപ്പുമായി ലോങ്ജംപ് താരം എം ശ്രീശങ്കർ
author img

By

Published : Jul 30, 2019, 5:06 PM IST

പാലക്കാട്: അന്താരാഷ്‌ട്ര റാങ്കിങ്ങില്‍ മികച്ച മുന്നേറ്റവുമായി ലോങ് ജംപ് താരം ശ്രീശങ്കർ. ജൂലൈ 30ന് പുതിയ റാങ്കിങ് പട്ടിക പുറത്ത് വന്നപ്പോൾ 23ാം സ്ഥാനത്താണ് ഈ പാലക്കാടുകാരൻ.

നേരത്തെ 46ാം സ്ഥാനത്തായിരുന്ന ശ്രീശങ്കർ 23 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് പുതിയ നേട്ടത്തിലെത്തിയത്. അടുത്തിടെ നടന്ന അഞ്ച് അന്താരാഷ്‌ട്ര ചാമ്പ്യൻഷിപ്പുകളില്‍ നാല് സ്വർണവും ഒരു വെള്ളിയുമടക്കം അഞ്ച് മെഡലുകൾ സ്വന്തമാക്കി ഈ യുവതാരം ശ്രദ്ധനേടിയിരുന്നു.

ഓഗസ്റ്റിൽ ലഖ്നൗവിൽ നടക്കുന്ന ഇന്‍റർ സ്റ്റേറ്റ് മീറ്റാണ് ശ്രീശങ്കറിന്‍റെ അടുത്ത മത്സരവേദി. 2020 ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷ കൂടിയാണ് പാലക്കാട് വിക്‌ടോറിയ കോളജിലെ ഈ മൂന്നാം വർഷ ബിരുദ വിദ്യാർഥി.

Intro:റാങ്കിംഗിൽ വൻ കുതിപ്പുമായി ലോംഗ്ജംപ് താരം എം ശ്രീ ശങ്കർ

Body:അന്താരാഷ്ട്ര റാങ്കിംഗിൽ മികച്ച മുന്നേറ്റവുമായി ലോംഗ് ജംപ് താരം ശ്രീ ശങ്കർ. ജൂലൈ 30ന് പുതിയ റാങ്കിംഗ് പട്ടിക പുറത്ത് വന്നപ്പോൾ 23 ആം സ്ഥാനത്താണ് ഈ പാലക്കാടുകാരൻ. നേരത്തെ 46ആം സ്ഥാനത്തായിരുന്ന ശ്രീശങ്കർ 23 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് പുതിയ നേട്ടത്തിലെത്തിയത്. അടുത്തിടെ നടന്ന 5 അന്താരാഷ്ട്ര ചാംപ്യൻഷിപ്പുകളിൽ നാല് സ്വർണവും ഒരു വെള്ളിയുമടക്കം അഞ്ച് മെഡലുകൾ സ്വന്തമാക്കി ഈ യുവതാരം ശ്രദ്ധേയനായിരുന്നു.
ഓഗസ്റ്റിൽ ലഖ്നൗവിൽ നടക്കുന്ന ഇൻറർ സ്റ്റേറ്റ് മീറ്റാണ് അടുത്ത മത്സരവേദി. 2020 ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷ കൂടിയാണ് പാലക്കാട് വിക്ടോറിയ കോളജിലെ ഈ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി.

Conclusion:ഇടിവി ഭാരത് പാലക്കാട്
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.