പാലക്കാട് : തിരുവല്ലയിൽ ദുരൂഹസാഹചര്യത്തിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കന്യാസ്ത്രീയുടെ മരണത്തെിൽ കൂടുതൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പാലക്കാട് സാമൂഹ്യ പ്രവർത്തകർ ധർണ നടത്തി. സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന ധർണ കൊക്കോകോള വിരുദ്ധ സമിതി അധ്യക്ഷൻ വിളയോടി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.
സർക്കാർ ക്രൈസ്തവസഭകളുടെ ചട്ടുകം ആകരുതെന്നും മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരാൻ നീതി പൂർവമായ അന്വേഷണത്തിന് ആഹ്വാനം ചെയ്യണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.