ETV Bharat / state

രാജനെ കാണാതായത് രാത്രിഭക്ഷണം കഴിഞ്ഞ് താമസ സ്ഥലത്തേക്ക് ഉറങ്ങാന്‍ പോയതിന് പിന്നാലെ ; സൈലന്‍റ് വാലിയിലെ വാച്ചര്‍ക്കായി തിരച്ചിൽ തുടരുന്നു

സൈലന്‍റ്‌വാലിയിലെ സൈരന്ധ്രിയിലാണ് ചൊവ്വാഴ്‌ച രാജൻ ജോലിയിൽ ഉണ്ടായിരുന്നത്

watcher missing  silent valley watcher missing  വാച്ചറെ കാണാതായി  സൈലന്‍റ്‌വാലിയിൽ വാച്ചറെ കാണാതായി  palakkad latest news  കേരള വാർത്തകള്‍  watcher goes missing in silent valley
സൈലന്‍റ്‌വാലിയിൽ വാച്ചറെ കാണാതായി
author img

By

Published : May 5, 2022, 4:33 PM IST

പാലക്കാട് : അട്ടപ്പാടി സൈലന്‍റ്‌വാലി ദേശീയോദ്യാനത്തിൽ രാത്രി ജോലിയിലുണ്ടായിരുന്ന താൽക്കാലിക വാച്ചറെ കാണാതായി. മുക്കാലി സ്വദേശി രാജനെയാണ്‌ കാണാതായത്. സൈലന്‍റ്‌വാലിയിലെ സൈരന്ധ്രിയിലാണ് ചൊവ്വാഴ്‌ച രാജൻ ജോലിയിൽ ഉണ്ടായിരുന്നത്.

രാത്രിഭക്ഷണം കഴിഞ്ഞ് താമസസ്ഥലത്തേക്ക് ഉറങ്ങാൻപോയ രാജനെ പിന്നീട്‌ ആരും കണ്ടിട്ടില്ല. ബുധനാഴ്‌ച രാവിലെ സഹപ്രവർത്തകർ താമസസ്ഥലത്ത് എത്തിയപ്പോൾ സമീപത്ത്‌ ചെരിപ്പും ടോർച്ചും കുറച്ചുമാറി ഉടുമുണ്ടും കിടക്കുന്നത് കണ്ടു. തുടർന്ന് വനം ഉദ്യോഗസ്ഥരും അഗളി പൊലീസും തിരഞ്ഞുവെങ്കിലും രാജനെ കണ്ടെത്താനായില്ല.

രാജൻ താമസിച്ച സ്ഥലത്ത് മൃഗങ്ങളുടെ സാന്നിധ്യം ഉണ്ടായിരുന്നതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. വനത്തിന് ഉൾഭാഗത്ത്‌ 500 മീറ്ററിലധികം ദൂരത്ത്‌ 40പേർ ചേർന്ന് തിരഞ്ഞുവെങ്കിലും കണ്ടില്ല. വെള്ളിയാഴ്‌ച വീണ്ടും വനത്തിൽ തിരയുമെന്ന്‌ സൈലന്‍റ്‌വാലി വൈൽഡ് ലൈഫ് വാർഡൻ എസ് വിനോദ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.