പാലക്കാട്:മട്ടാഞ്ചേരി എ.സി.പി പി.എസ് സുരേഷ് കുമാറിനെതിരെ ലൈംഗിക അതിക്രമ കേസ്. 2016 ജൂലൈ 9ന് പട്ടാമ്പി സി.ഐ ആയിരുന്ന പി.എസ് സുരേഷ് കുമാർ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. നേരത്തെ പൊലീസിന് പരാതി നൽകിയെങ്കിലും കേസ് എടുക്കാത്തതിനെ തുടർന്ന് യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ഹൈക്കോടതി പട്ടാമ്പി കോടതിയെ സമീപിക്കാൻ നിർദേശിച്ചു. എ.സി.പി ക്കെതിരെ കേസ് എടുക്കണമെന്ന് പട്ടാമ്പി കോടതി തൃത്താല പൊലീസിന് നിർദേശം നൽകി.
ലൈംഗിക അതിക്രമം, ക്രിമിനൽ സ്വഭാവത്തോട് കൂടിയുള്ള അതിക്രമം, വീട്ടിൽ അതിക്രമിച്ച് കയറൽ, അസഭ്യം പറയൽ എന്നീ വകുപ്പുകൾ ഉൾപെടുത്തിയാണ് എഫ്ഐആർ. ഈ കേസിലെ പ്രതിയായ എ.സി.പി സുരേഷിന്റെ മാനസിക സമ്മർദ്ദത്തെ തുടർന്നാണ് സി.ഐ നവാസ് നാട് വിട്ടത്.