ETV Bharat / automobile-and-gadgets

മലയാളി പേര് നൽകിയ കാർ, കോംപാക്‌ട് എസ്‌യുവി സെഗ്‌മെന്‍റിലേക്ക് 'സ്‌കോഡ കൈലാഖ്‌' വരുന്നു: വില 7.89 ലക്ഷം രൂപ മുതൽ

സ്‌കോഡയുടെ ചെറിയ കോംപാക്‌ട് എസ്‌യുവിയായ കൈലാഖിന്‍റെ എല്ലാ വേരിയൻ്റുകളുടെയും വില പ്രഖ്യാപിച്ചു. 7.89 ലക്ഷം രൂപ പ്രാരംഭവിലയിലാണ് ആരംഭിക്കുന്നത്. ബുക്കിങും ആരംഭിച്ചിട്ടുണ്ട്. സ്‌കോഡ കൈലാഖിന് പേര് നൽകിയത് കാസര്‍കോട്ടുകാരനായിരുന്നു.

Skoda Kylaq booking  Skoda Kylaq features  സ്‌കോഡ കൈലാഖ്‌  എസ്‌യുവി കാറുകൾ
Skoda Kylaq (Photo - Skoda Auto India)
author img

By ETV Bharat Tech Team

Published : 16 hours ago

ഹൈദരാബാദ്: തങ്ങളുടെ ഏറ്റവും ചെറിയ കോംപാക്റ്റ് എസ്‌യുവി ആയ സ്‌കോഡ കൈലാഖിന്‍റെ എല്ലാ വേരിയൻ്റുകളുടെയും വില പ്രഖ്യാപിച്ച് സ്‌കോഡ ഓട്ടോ ഇന്ത്യ. 7.89 ലക്ഷം രൂപ പ്രാരംഭവിലയിൽ(എക്‌സ് ഷോറൂം വില) ആരംഭിച്ച് 14.40 ലക്ഷം രൂപ വരെയാണ് വിവിധ മോഡലുകൾക്ക് വില നൽകിയിരിക്കുന്നത്. വാഹനത്തിന്‍റെ ബുക്കിങ് ഡിസംബർ 2ന് ആരംഭിച്ചിരുന്നു.

കൈലാഖിന്‍റെ എൻട്രി ലെവൽ ക്ലാസിക് വേരിയൻ്റിന്‍റെ വില 7.89 ലക്ഷം രൂപയും ടോപ്പ്-സ്പെക്ക് പ്രസ്റ്റീജ് ഓട്ടോമാറ്റിക് വേരിയൻ്റിൻ്റെ വില 14.40 ലക്ഷം രൂപയും ആണ്. ക്ലാസിക്, സിഗ്നേച്ചർ, സിഗ്നേച്ചർ പ്ലസ്, പ്രസ്റ്റീജ് എന്നിവ ഉൾപ്പെടുന്ന നാല് വേരിയന്‍റുകളിലാണ് സ്‌കോഡ കൈലാഖ് ലഭ്യമാവുക. ടൊർണാഡോ റെഡ്, ബ്രില്യൻ്റ് സിൽവർ, കാൻഡി വൈറ്റ്, കാർബൺ സ്റ്റീൽ, ലാവ ബ്ലൂ, ഡീപ് ബ്ലാക്ക്, ഒലിവ് ഗോൾഡ് എന്നിങ്ങനെ ഏഴ് കളർ ഓപ്‌ഷനുകളിൽ വാഹനം ലഭ്യമാവും. കാറിന് 3 വർഷത്തേക്ക് 1,00,000 കിലോമീറ്റർ സ്റ്റാൻഡേർഡ് വാറൻ്റിയും കമ്പനി നൽകുന്നുണ്ട്. ഓരോ വേരിയന്‍റുകളുടെയും വില പരിശോധിക്കാം.

Skoda Kylaq booking  Skoda Kylaq features  സ്‌കോഡ കൈലാഖ്‌  എസ്‌യുവി കാറുകൾ
സ്‌കോഡ കൈലാഖ് (ഫോട്ടോ - സ്കോഡ ഓട്ടോ ഇന്ത്യ)

സ്കോഡ കൈലാഖിന്‍റെ വിവിധ മോഡലുകളുടെ വില:

സ്കോഡ കൈലാഖ് വേരിയന്‍റുകൾപെട്രോൾ എംടിപെട്രോൾ എ.ടി
ക്ലാസിക്7.89 ലക്ഷം രൂപ,
സിഗ്നേച്ചർ9.59 ലക്ഷം രൂപ10.59 ലക്ഷം രൂപ
സിഗ്നേച്ചർ പ്ലസ്11.40 ലക്ഷം രൂപ12.40 ലക്ഷം രൂപ
പ്രസ്റ്റീജ്13.35 ലക്ഷം രൂപ14.40 ലക്ഷം രൂപ
*എക്‌സ്ഷോ-റൂം വില

സ്‌കോഡ കൈലാഖിന്‍റെ സൈഡ് പ്രൊഫൈൽ (ഫോട്ടോ - സ്കോഡ ഓട്ടോ ഇന്ത്യ)

ഫീച്ചറുകൾ:

സ്കോഡ കൈലാഖിന്‍റെ എൻട്രി ലെവൽ ക്ലാസിക് ട്രിമ്മിന് 7.89 ലക്ഷം രൂപയാണ് വില. ആറ് എയർബാഗുകൾ, ടിൽറ്റ്, ടെലിസ്‌കോപിക് സ്റ്റിയറിങ് വീൽ, ഇലക്ട്രിക്കലി അഡ്‌ജസ്റ്റബിൾ വിങ് മിററുകൾ, എൽഇഡി ലൈറ്റുകൾ തുടങ്ങിയ ഫീച്ചറുകൾ ബേസിക് മോഡലിൽ ലഭ്യമാകും. ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ ഈ വേരിയന്‍റിൽ ലഭ്യമാകില്ല.

സ്‌കോഡ കൈലാഖ് സിഗ്നേച്ചറിൽ മാനുവൽ ഗിയർബോക്‌സ് ഓപ്‌ഷനും ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്‌ഷനും നൽകിയിട്ടുണ്ട്. മാനുവൽ ഗിയർബോക്‌സിന് 9.59 ലക്ഷം രൂപയും ഓട്ടോമാറ്റിക് വേരിയൻ്റിന് 10.59 ലക്ഷം രൂപയുമാണ് വില. മാനുവൽ ഗിയർബോക്‌സിന് 9.59 ലക്ഷം രൂപയും ഓട്ടോമാറ്റിക് വേരിയൻ്റിന് 10.59 ലക്ഷം രൂപയുമാണ് വില. 16 ഇഞ്ച് അലോയ് വീലുകൾ, ക്രൂയിസ് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിങ്, 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ്, സ്റ്റിയറിങ് മൗണ്ടഡ് കൺട്രോൾ, റിയർ എസി വെൻ്റ് തുടങ്ങിയ ഫീച്ചറുകൾ ഇതിൽ നൽകിയിട്ടുണ്ട്.

സ്‌കോഡ കൈലാഖിന്‍റെ പിൻവശം (ഫോട്ടോ - സ്കോഡ ഓട്ടോ ഇന്ത്യ)

സ്‌കോഡ കൈലാഖ് സിഗ്നേച്ചർ പ്ലസ് വേരിയന്‍റിന്‍റെ മാനുവൽ ഗിയർബോക്‌സ് ഓപ്‌ഷന് പ്രാരംഭവില 11.40 ലക്ഷം രൂപയും ഓട്ടോമാറ്റിക് വേരിയൻ്റിന് വില 12.40 ലക്ഷം രൂപയുമാണ്. 10.1 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 8 ഇഞ്ച് വെർച്വൽ കോക്ക്പിറ്റ് ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, ക്ലൈമറ്റ് കൺട്രോൾ, റിയർവ്യൂ ക്യാമറ, പവർ ഫോൾഡിങ് മിററുകൾ തുടങ്ങിയവ ഇതിൽ ഫീച്ചർ ചെയ്യുന്നുണ്ട്.

ടോപ്പ്-സ്പെക്ക് സ്‌കോഡ കൈലാഖ് പ്രസ്റ്റീജ് വേരിയന്‍റിന്‍റെ മാനുവൽ പതിപ്പിന് 13.35 ലക്ഷം രൂപയും പാഡിൽ ഷിഫ്റ്ററുകളുള്ള ഓട്ടോമാറ്റിക് പതിപ്പിന് 14.40 ലക്ഷം രൂപയുമാണ് വില. സിംഗിൾ-പാൻ സൺറൂഫ്, 17 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകളും വൈപ്പറുകളും, കോർണറിങ് ഫങ്‌ഷനോടുകൂടിയ എൽഇഡി ഫോഗ് ലാമ്പുകൾ, എൽഇഡി പ്രൊജക്‌ടർ ഹെഡ്‌ലാമ്പുകൾ, ആംബിയൻ്റ് ലൈറ്റിങ് എന്നിങ്ങനെയുള്ള മറ്റ് സവിശേഷതകളും ഈ മോഡലിലുണ്ട്.

സ്‌കോഡ കൈലാഖിന്‍റെ ഇൻ്റീരിയർ (ഫോട്ടോ - സ്കോഡ ഓട്ടോ ഇന്ത്യ)

എഞ്ചിൻ:

സ്‌കോഡയുടെയും ഫോക്‌സ്‌വാഗൻ്റെയും കാറുകളിൽ കാണാറുള്ള 1.0-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് സ്‌കോഡ കൈലാഖിൽ നൽകിയിരിക്കുന്നത്. 114 bhp കരുത്തും 178nm ടോർക്കും നൽകുന്ന എഞ്ചിന് 6-സ്‌പീഡ് മാനുവൽ, 6-സ്‌പീഡ് ടോർക്ക്-കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് എന്നിവയുമായി ജോടിയാക്കിയിട്ടുണ്ട്. കൈലാഖിന് മണിക്കൂറിൽ 0-100 കിമീ വരെ വേഗത കൈവരിക്കാനാകുമെന്നാണ് സ്‌കോഡ അവകാശപ്പെടുന്നത്.

പേര് നിർദ്ദേശിച്ചത് കാസർക്കോട്ടുകാരൻ:

കാസര്‍കോട് സ്വദേശിയായ മുഹമ്മദ് സിയാദ് ആണ് സ്‌കോഡ കൈലാഖിന് പേര് നിര്‍ദേശിച്ചത്. വാഹനത്തിന്‍റെ ആദ്യ യൂണിറ്റ് സിയാദിന് സമ്മാനമായി നൽകുമെന്ന് സ്‌കോഡ അറിയിച്ചിരുന്നു. സ്‌ഫടികം എന്ന് അര്‍ഥം വരുന്ന ക്രിസ്റ്റല്‍ എന്ന വാക്കിന്‍റെ സംസ്‌കൃത പദമാണ് 'കൈലാഖ്'. 'കെ' എന്ന ഇംഗ്ലീഷ് അക്ഷരത്തില്‍ ആരംഭിച്ച് 'ക്യൂ' എന്ന അക്ഷരത്തില്‍ അവസാനിക്കുന്ന പേര് വേണം നിര്‍ദേശിക്കാന്‍ എന്നതായിരുന്നു നിബന്ധന. ഇതിനായി 'നെയിം യുവര്‍ സ്‌കോഡ' എന്ന വെബ്സൈറ്റും സ്‌കോഡ ആരംഭിച്ചിരുന്നു. ഇതില്‍ നല്‍കിയിരുന്ന അഞ്ച് പേരുകളില്‍ ഒന്നായിരുന്നു 'കൈലാഖ്'.

Also Read:
  1. കൈലാഖ്', വരുന്നു പുതിയ സ്കോഡ കോംപാക്‌ട് എസ്‌യുവി: പേരിന്‍റെ ക്രെഡിറ്റ് കാസര്‍കോടുകാരനായ മുഹമ്മദ് സിയാദിന്; സമ്മാനം കാറിന്‍റെ ആദ്യ യൂണിറ്റ്
  2. വാങ്ങുന്നെങ്കിൽ ഇപ്പോ വാങ്ങിക്കോ, ഡ്രീം ബൈക്കിന് 20,000 രൂപ വില കുറച്ച് കെടിഎം; ഓഫർ ഇതുവരെ
  3. പുതുവർഷത്തിൽ പുതിയ വില: ബിഎംഡബ്ല്യു മോട്ടോറാഡ് ബൈക്കുകൾക്ക് അടുത്ത വർഷം വില കൂടും
  4. ലോഞ്ചിനായി കാത്ത് കരുത്തേറിയ മൂന്ന് എസ്‌യുവികൾ: ഡിസംബറിൽ വിപണിയിലെത്തുന്ന മോഡലുകളും ഫീച്ചറുകളും
  5. കൂടുതൽ കരുത്തുറ്റ എഞ്ചിൻ, ഇന്‍റീരിയർ ഡിസെനിലും മാറ്റം: ബിഎംഡബ്ല്യു എം2 കൂപ്പെയുടെ നവീകരിച്ച പതിപ്പ് പുറത്തിറക്കി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.