ന്യൂഡൽഹി : ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള കണക്‌ടിവിടി വർദ്ധിപ്പിക്കാന്‍ കൂടുതൽ വിമാന സർവീസുകൾ നടത്താന്‍ ആഹ്വാനം ചെയ്‌ത് ഇസ്രയേൽ സാമ്പത്തിക മന്ത്രി നിർ ബർകത്ത്. കണക്‌ടിവിറ്റി വര്‍ധിക്കുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബിസിനസ്, ടൂറിസം ബന്ധം വർദ്ധിപ്പിക്കാനാകുമെന്ന് നിര്‍ ബര്‍കത്ത് പറഞ്ഞു.
'ഇന്ത്യ - ഇസ്രയേൽ ബിസിനസ് സഹകരണത്തിന് ആകാശമാണ് പരിധി. നമുക്ക് മികച്ച വ്യാപാര ധാരണയുണ്ടാകണം. രാജ്യങ്ങളും ഫ്ലൈറ്റുകളും തമ്മിലുള്ള കരാറുകളും സഹകരണങ്ങളും വര്‍ധിപ്പിക്കുന്നതിലൂടെ വരും വർഷങ്ങളിൽ മികച്ച നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്ന് കരുതുന്നു.'- നിര്‍ ബര്‍കത്ത് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
വിമാന സർവീസുകൾ വർധിപ്പിക്കുന്നതിനുള്ള ചർച്ചകൾ ഇന്ത്യയും ഇസ്രയേലും നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു. ഇസ്രയേലിലേക്ക് വരുന്ന എല്ലാ വിമാനങ്ങളും 100 ശതമാനം സുരക്ഷിതമാണ് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. യുദ്ധമുണ്ടായിട്ടും സുരക്ഷിതമായി പ്രവർത്തനം തുടർന്ന ഇസ്രയേലി വിമാന സര്‍വീസായ എൽ അൽ ഇതിന് തെളിവാണെന്നും നിര്‍ ബര്‍ക്കത്ത് ചൂണ്ടിക്കാട്ടി.
1992-ൽ ഇന്ത്യയും ഇസ്രയേലും തമ്മിൽ നയതന്ത്ര ബന്ധം സ്ഥാപിതമായതിന് ശേഷം വ്യാപാരവും സാമ്പത്തിക ബന്ധങ്ങളും അതിവേഗം പുരോഗമിച്ചതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും (എംഇഎ) അറിയിക്കുന്നു. ഏഷ്യയിലെ ഇസ്രായേലിന്‍റെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യയെന്നും എംഇഎ നിരീക്ഷിച്ചു.
വജ്രങ്ങൾ, പെട്രോളിയം ഉത്പന്നങ്ങൾ, രാസവസ്‌തുക്കൾ എന്നിവയുടെ ആധിപത്യ ചരക്ക് വ്യാപാരത്തില്‍ ഉണ്ടെങ്കിലും സമീപ വർഷങ്ങളിൽ ഇലക്‌ട്രോണിക് മെഷിനറി, ഹൈടെക് ഉത്പന്നങ്ങൾ, ആശയവിനിമയ സംവിധാനങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയ മേഖലകളിലും വ്യാപാരം വർധിച്ചിട്ടുണ്ട്.