ETV Bharat / bharat

ഇന്ത്യന്‍ പ്രതിരോധ മേഖലയ്ക്ക് കൂടുതല്‍ ശക്തി; 21,000 കോടിയോളം രൂപയുടെ പദ്ധതിക്ക് കേന്ദ്രാനുമതി

പദ്ധതികൾ അംഗീകരിച്ചത് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്‍റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിലിൽ

PROPOSALS TO EMPOWER INDIAN DEFENCE  DEFENCE MINISTER RAJNATH SINGH  ഇന്ത്യന്‍ പ്രതിരോധ മേഖല  പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്
DEFENCE MINISTER RAJNATH SINGH (ETV Bharat)
author img

By ETV Bharat Kerala Team

Published : 15 hours ago

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രതിരോധ മേഖലയ്ക്ക് കൂടുതല്‍ ശക്തിയേകുന്നതിനായി 21,772 കോടി രൂപയുടെ 5 നിർദേശങ്ങൾക്ക് കേന്ദ്രത്തിൻ്റെ അംഗീകാരം. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്‍റെ അധ്യക്ഷതയിൽ ഡിഫൻസ് അക്വിസിഷൻ കൗൺസിലാണ് (ഡിഎസി) അഞ്ച് മൂലധന ഏറ്റെടുക്കൽ നിർദേശങ്ങൾക്കുള്ള ആവശ്യകത (എഒഎൻ) അംഗീകരിച്ചത്.

ഇന്ത്യൻ നാവിക സേനയ്ക്കായി 31 പുതിയ വാട്ടർ ജെറ്റ് ഫാസ്‌റ്റ് അറ്റാക്ക് ക്രാഫ്റ്റുകൾ (NWJFACs) വാങ്ങുന്നതിന് ഡിഎസി അനുമതി നൽകി. തീരത്തോട് ചേർന്ന് കുറഞ്ഞ തീവ്രതയുള്ള സമുദ്ര പ്രവർത്തനങ്ങൾ, നിരീക്ഷണം, പട്രോളിങ്, തെരച്ചിൽ, രക്ഷാപ്രവർത്തനം (എസ്എആർ) എന്നിവയ്ക്കായാണ് വാട്ടര്‍ ജെറ്റ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ആന്‍റി പൈറസി മിഷനുകളിലും കപ്പല്‍ സഹായകരമാകും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

120 ഫാസ്‌റ്റ് ഇന്‍റര്‍സെപ്റ്റർ ക്രാഫ്റ്റ് (എഫ്ഐസി-1) വാങ്ങുന്നതിനും ഡിഎസി അംഗീകാരം നൽകി. തീരദേശ പ്രതിരോധത്തിനുള്ള അന്തർവാഹിനികൾ, വിമാനവാഹിനിക്കപ്പലുകൾ, ഡിസ്ട്രോയറുകൾ, ഫ്രിഗേറ്റുകൾ തുടങ്ങിയ ഉയർന്ന മൂല്യമുള്ള യൂണിറ്റുകളുടെ അകമ്പടി സേവിക്കുന്നത് ഉൾപ്പെടെ പല റോളുകൾ നിർവഹിക്കാൻ ഈ കപ്പലുകൾക്ക് കഴിയും.

എക്‌റ്റേണൽ എയർബോൺ സെൽഫ് പ്രൊട്ടക്ഷൻ ജാമർ പോഡുകൾ, അടുത്ത തലമുറ റഡാർ വാണിങ് റിസീവർ, Su-30 MKI വിമാനങ്ങൾക്കുള്ള അനുബന്ധ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടുന്ന ഇലക്‌ട്രോണിക് വാർഫെയർ സ്യൂട്ട് (ഇഡബ്ല്യുഎസ്) വാങ്ങുന്നതിനും ഡിഎസി അനുമതി നല്‍കി.

തീരദേശ സുരക്ഷയും തീരപ്രദേശങ്ങളിലെ നിരീക്ഷണവും ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യൻ കോസ്‌റ്റ് ഗാർഡിനായി ആറ് അഡ്വാൻസ്‌ഡ് ലൈറ്റ് ഹെലികോപ്റ്ററുകൾ (എഎൽഎച്ച്) എം (എംആർ) വാങ്ങുന്നതിനും ഡിഎസി അംഗീകാരം നൽകി. ടി-72, ടി-90 ടാങ്കുകൾ, ബിഎംപി, സുഖോയ് യുദ്ധവിമാനങ്ങളുടെ എഞ്ചിനുകൾ എന്നിവയുടെ നവീകരണത്തിനും കൗൺസിൽ അംഗീകാരം നൽകിയതായി സർക്കാർ അറിയിച്ചു.

Also Read: 'പ്രതിരോധ രംഗത്തെ സ്വകാര്യ പങ്കാളിത്തം വന്‍ മാറ്റങ്ങൾക്ക് വഴിവെക്കും': രാജ്‌നാഥ് സിങ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.