ETV Bharat / state

വൃദ്ധയെ ബന്ദിയാക്കി സ്വർണവും പണവും കവർന്ന മോഷ്ടാക്കൾ പിടിയിൽ - പാലക്കാട് നഗരസഭയിലെ മോഷണം

ഒറ്റപ്പാലം കാഞ്ഞിരക്കടവ് അബൂബക്കർ (24), കൊടുമ്പ് ശ്രീഹരി (22) എന്നിവരാണ് അറസ്റ്റിലായത്. ഡിസംബറിലാണ്‌ കേസിനാസ്പദമായ സംഭവം.

Robbery in Ottapalam Kanjirakkadav  Ottapalam Kanjirakkadav Robbery case  വൃദ്ധയെ ബന്ദിയാക്കി സ്വർണവും പണവും കവർന്നു  പാലക്കാട് മാട്ടുമന്ത മുക്കൈ
വൃദ്ധയെ ബന്ദിയാക്കി സ്വർണവും പണവും കവർന്ന മോഷ്ടാക്കൾ പിടിയിൽ
author img

By

Published : Mar 31, 2022, 3:56 PM IST

പാലക്കാട്: വൃദ്ധയെ ബന്ദിയാക്കി സ്വർണവും പണവും കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റില്‍. ഒറ്റപ്പാലം കാഞ്ഞിരക്കടവ് അബൂബക്കർ (24), കൊടുമ്പ് ശ്രീഹരി (22) എന്നിവരാണ് അറസ്റ്റിലായത്. ഡിസംബറിലാണ്‌ സംഭവം.

പാലക്കാട് മാട്ടുമന്ത മുക്കൈയിൽ താമസിക്കുന്ന 81 വയസുള്ള പർവതിയമ്മയെ രാത്രി വീടിന്റെ വാതിൽ പൊളിച്ച് അകത്തുകയറി ബന്ദിയാക്കി കവർച്ച നടത്തിയെന്നാണ് കേസ്. ഇവരുടെ വായ കൈകൊണ്ട് അടച്ച ശേഷം മുട്ടുകാൽ നെഞ്ചിലമർത്തി കഴുത്തിലണിഞ്ഞ ഏഴുപവൻ മാലയും നാലുപവൻ വളയും 3.80 ലക്ഷം രൂപയും കവർന്നുവെന്നാണ് പൊലീസ് പറയുന്നത്.

Also Read: പത്താം ക്ലാസ് വിദ്യാര്‍ഥിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി; അയല്‍വാസിയായ 20കാരന്‍ അറസ്റ്റില്‍

വാടകയ്‌ക്ക് വീട് അന്വേഷിച്ച് ഒലവക്കോടുള്ള ഒരു ബ്രോക്കറിനൊപ്പം ഈ വീട്ടിൽ ഇരുവരും സന്ദർശനം നടത്തിയിരുന്നു. തുടർന്നാണ്‌ കവർച്ച. ഡിവൈ.എസ്.പി പി.സി ഹരിദാസ്, ടൗൺ നോർത്ത് ഇൻസ്പെക്ടർ സുജിത് കുമാർ, എസ്.ഐമാരായ ആർ രാജേഷ്, നന്ദകുമാർ, സീനിയർ സി.പി.ഒമാരായ പ്രസാദ്, നൗഷാദ്, സന്തോഷ് കുമാർ, രഘു, ബിജേഷ് എന്നിവരാണ് മോഷ്ടാക്കളെ പിടികൂടിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.