ETV Bharat / state

75 ഗ്രാം കറുപ്പുമായി രാജസ്ഥാൻ സ്വദേശി പാലക്കാട്‌ പിടിയില്‍ - പാലക്കാട്‌ ജങ്ഷൻ റെയിൽവേ സ്റ്റേഷന്‍

രാജസ്ഥാൻ ജോധ്‌പൂര്‍ സ്വദേശിയായ നാരു റാം ആണ് പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ പിടിയിലായത്. ജോധ്‌പൂരില്‍ നിന്ന് കുറഞ്ഞ വിലയ്‌ക്ക് വാങ്ങിയ കറുപ്പ് വില്‍ക്കാനായി കോയമ്പത്തൂരിലേക്ക് കൊണ്ടു പോകവെയാണ് ഇയാള്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് പിടിയ്ക്ക‌പ്പെട്ടത്

man arrested with opium  rajasthan nattive arrested with 75 grams of opium at palakkad  opium  കറുപ്പ്  കറുപ്പുമായി പിടിയില്‍  പാലക്കാട്‌  പാലക്കാട്‌ ജങ്ഷൻ റെയിൽവേ സ്റ്റേഷന്‍  ആർപിഎഫ്
75 ഗ്രാം കറുപ്പുമായി രാജസ്ഥാൻ സ്വദേശി പാലക്കാട്‌ പിടിയില്‍ , പിടിക്കപ്പെട്ടത് റെയില്‍വേ സ്റ്റേഷനില്‍ വച്ച്
author img

By

Published : Aug 6, 2022, 1:54 PM IST

പാലക്കാട്‌: 75 ഗ്രാം കറുപ്പുമായി രാജസ്ഥാൻ സ്വദേശി പാലക്കാട്‌ ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ പിടിയില്‍. രാജസ്ഥാനിലെ ജോധ്പൂരില്‍ നിന്നുള്ള നാരു റാം (24) ആണ് പിടിയിലായത്. ഹിസാർ-കോയമ്പത്തൂര്‍ എക്‌സ്പ്രസിൽ പരിശോധന നടത്തവെ ട്രെയിനിൽ നിന്നും ഇറങ്ങി ഓടാൻ ശ്രമിച്ച പ്രതിയെ പ്ലാറ്റ് ഫോമിൽ വച്ച് പിടികൂടുകയായിരുന്നു.

ആർപിഎഫ് ക്രൈ൦ ഇൻറ്റലിജൻസ് വിഭാഗവും എക്‌സൈസ് സർക്കിളു൦ സംയുക്തമായി നടത്തിയ പരിശോധനയിലാണ് നാരു റാം പിടിയ്ക്ക‌പ്പെട്ടത്. ജോധ്പൂരിൽ നിന്നും കുറഞ്ഞ വിലയ്ക്ക് വാങ്ങിയ കറുപ്പ്, കോയമ്പത്തൂരിൽ ഇയാളുടെ കൂടെ തൊഴിൽ ചെയ്യുന്നവർക്ക് വിൽക്കാനായിരുന്നു പദ്ധതി. നാരു റാം സാമാനമായ കുറ്റം മുമ്പ് ചെയ്‌തിട്ടുണ്ടോ എന്നും മറ്റു കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും എക്‌സൈസ് സംഘം അന്വേഷണം നടത്തുന്നുണ്ട്.

റെയിൽവേ സ്റ്റേഷനുകളിലും, ട്രെയിനുകളിലും പരിശോധനകൾ കൂടുതൽ കർശനമാക്കുമെന്ന് ആര്‍പിഎഫ് കമാന്‍ഡന്‍റ് ജെതിൻ ബി രാജ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.