പാലക്കാട്:മരുതറോഡ് പഞ്ചായത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മലമ്പുഴ എംഎൽഎ വിഎസ് അച്യുതാനന്ദൻ്റെ ഓഫീസിന് മുന്നിൽ നിരാഹാര സമരം നടത്തുന്നു.മലമ്പുഴ നിയോജക മണ്ഡലത്തിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും കൃഷിനാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം സമയബന്ധിതമായി കൊടുത്ത് തീർക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് നിരാഹാര സമരം നടത്തുന്നത്.
വി കെ ശ്രീകണ്ഠൻ എംപി സമരം ഉദ്ഘാടനം ചെയ്തു. രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെയാണ് നിരാഹാര സമരം.