പാരീസ്: യുവേഫ നാഷന്‍സ് ലീഗില്‍ നവംബര്‍ 14ന് ഫ്രാന്‍സ് ഇസ്രായേലിനെ നേരിടും. പാരീസില്‍ നടക്കുന്ന മത്സരത്തിന്‍റെ ഭാഗമായി സ്റ്റേഡിയത്തിലും പരിസരത്തും പൊതുഗതാഗതത്തിലും കര്‍ശന സുരക്ഷയൊരുക്കും. ആംസ്റ്റർഡാമിൽ ഇസ്രായേൽ ആരാധകരും ഫലസ്ഥീന്‍ അനുകൂലികള്‍ തമ്മിലും നടന്ന ആക്രമണത്തെ തുടര്‍ന്നാണ് സുരക്ഷ വര്‍ധിപ്പിച്ചത്. 4000 പോലീസ് ഉദ്യോഗസ്ഥരേയും 1600 സ്റ്റേഡിയം ജീവനക്കാരെയും വിന്യസിക്കുമെന്ന് പാരീസ് പോലീസ് അറിയിച്ചു. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണും മത്സരം കാണാനെത്തുമെന്ന് എലിസി പ്രസിഡൻഷ്യൽ കൊട്ടാരം അറിയിച്ചു.
അതേസമയം പാരീസില്‍ നടക്കുന്ന മത്സരം കാണുന്നതില്‍ നിന്ന് തങ്ങളുടെ പൗരന്മാരോട് വിട്ടുനില്‍ക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ഇസ്രായേല്‍ ദേശീയ സുരക്ഷാ കൗൺസിൽ മുന്നറിയിപ്പ് നല്‍കി. ഫ്രഞ്ച് തലസ്ഥാനത്തിന് വടക്കുള്ള സ്റ്റേഡ് ഡി ഫ്രാൻസ് സ്റ്റേഡിയത്തിന് ചുറ്റും 2,500 പോലീസ് ഉദ്യോഗസ്ഥരെയും പാരീസിലും പൊതുഗതാഗതത്തിലും മറ്റ് 1,500 പേരെയും വിന്യസിക്കുമെന്ന് പോലീസ് മേധാവി ലോറന്‍റ് ന്യൂനെസ് പറഞ്ഞു.സ്‌റ്റേഡിയത്തിന് ചുറ്റും കരസന സുരക്ഷാ പരിശോധനകൾ ശക്തമാക്കും- അദ്ദേഹം കൂട്ടിച്ചേർത്തു.
🚨🇫🇷🇮🇱FRANCE DEPLOYS 4,000 TROOPS FOR FRANCE-ISRAEL MATCH
— Mario Nawfal (@MarioNawfal) November 11, 2024
Paris is gearing up for Friday's high-stakes France vs. Israel Nations League game with 4,000 gendarmes positioned at the Stade de France and key areas across the city.
Police Chief Laurent Nuñez flagged it as a… pic.twitter.com/DEy8ausNW0
ഇസ്രായേലുമായുള്ള മത്സരം മാറ്റണമെന്ന് സമൂഹമാധ്യമങ്ങളിലടക്കം എതിര്‍പ്പ് വന്നപ്പോള്‍ മത്സരം ആസൂത്രണം ചെയ്‌തതു പോലെ തന്നെ നടക്കുമെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ബ്രൂണോ റീട്ടെയ്‌ലോ പറഞ്ഞു. "ഫ്രാൻസ്-ഇസ്രായേൽ മത്സരം മാറ്റണമെന്ന് ചിലർ ആവശ്യപ്പെട്ടു. ഞാനിത് അംഗീകരിക്കുന്നില്ല, ഫ്രാൻസ് പിന്മാറില്ല, ഇത് അക്രമത്തിനും യഹൂദ വിരുദ്ധതയ്ക്കും കീഴടങ്ങുന്നതിന് തുല്യമാണെന്ന് മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച ആംസ്റ്റർഡാമിൽ ഇസ്രായേലി ക്ലബ് മക്കാബി ടെൽ അവീവും ഡച്ച് ടീം അജാക്സും തമ്മിലുള്ള മത്സരത്തിനിടെ ഏറ്റുമുട്ടല്‍ നടന്നിരുന്നു. നിരവധി പേര്‍ക്ക് പരിക്കേൽക്കുകയും 60 ലധികം പേര്‍ അറസ്റ്റിലാവുകയും ചെയ്‌തിരുന്നു.
France XI formation against Israel.
— Mihigo Saddam " mkude" (@mihigosadam) October 10, 2024
UEFA Nations League pic.twitter.com/ycYcLKi4G0
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ദിദിയർ ദെഷാംപ്‌സിന്‍റെ ഫ്രാൻസ് നാല് മത്സരങ്ങളിൽ നിന്ന് ഒമ്പത് പോയന്‍റുമായി ഇറ്റലി നയിക്കുന്ന ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ്.ലൂസിയാനോ സ്പല്ലേറ്റി പരിശീലിപ്പിക്കുന്ന ഇറ്റലിക്ക് 10 പോയിന്‍റാണുള്ളത്. ഇസ്രായേൽ തങ്ങളുടെ നാല് കളികളിലും തോറ്റ് ഗ്രൂപ്പ് എ2-ൽ അവസാന സ്ഥാനത്താണ്. നാല് പോയിന്‍റുമായി മൂന്നാം സ്ഥാനത്തുള്ള ബെൽജിയം വ്യാഴാഴ്ച വൈകുന്നേരം ബ്രസൽസിൽ ഇറ്റലിയെ നേരിടും.
Also Read: നിങ്ങൾ എന്തുകൊണ്ടാണ് പാകിസ്ഥാനിലേക്ക് വരാത്തത്?' ആരാധകന് സൂര്യയുടെ മറുപടി, വീഡിയോ