ETV Bharat / entertainment

'കങ്കുവ' കേരളത്തില്‍ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു, ഇനി രണ്ടു നാള്‍ മാത്രം; ആരാധകര്‍ ആവേശത്തില്‍ - KANGUVA ADVANCE BOOKING

'കങ്കുവ' എത്തുന്നത് ലോകമെമ്പാടുമുള്ള 10,000 സ്ക്രീനുകളില്‍.

KANGUVA MOVIE TICKET BOOKING  SURIYA MOVIE KANGUVA  കങ്കുവ അഡ്വാന്‍സ് ബുക്കിംഗ്  കങ്കുവ സിനിമ
കങ്കുവ പോസ്‌റ്റര്‍ (ETV Bharat)
author img

By ETV Bharat Entertainment Team

Published : Nov 12, 2024, 1:15 PM IST

രാജ്യമൊട്ടാകെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കങ്കുവ. സിരുത്തൈ ശിവ കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന കങ്കുവയുടെ ഓരോ അപ്‌ഡേറ്റിനും വന്‍ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. നവംബര്‍ 14 നാണ് ലോകമെമ്പാടുമുള്ള 10,000 സ്ക്രീനുകളിലേക്ക് കങ്കുവ എത്താന്‍ പോകുന്നത്. ആദ്യ ദിനത്തില്‍ തന്നെ 100 കോടി ബോക്‌സ് ഓഫീസ് കളക്ഷന്‍ ലഭിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഇതുവരെ ആഗോളതലത്തില്‍ 50,275 ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നതെന്നുമാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ആദ്യ ദിവസം ഇന്ത്യയില്‍ മാത്രം 2.26 കോടിയാണ് ബുക്കിംഗ് നടന്നിരിക്കുന്നത്. കേരളത്തിലും കങ്കുവയുടെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്. കേരളത്തിലെ ചിത്രത്തിന്‍റെ വിതരണക്കാരായ ശ്രീഗോകുലം മൂവിസാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

കേരളത്തിലടക്കം നാല് മണിക്കാണ് ആദ്യ ഷോ. കേരളത്തിലെ 500 തിയേറ്ററുകളില്‍ കങ്കുവ പ്രദര്‍ശിപ്പിക്കും. തമിഴ്‌നാട്ടില്‍ മാത്രം 700 സ്‌ക്രീനുകളില്‍ ചിത്രം റിലീസ് ചെയ്യും. മറ്റ് തെന്നിന്ത്യൻ സംസ്ഥാനങ്ങൾ കൂടി കൂട്ടുമ്പോൾ സ്‌ക്രീൻ കൗണ്ട് 2500 കടക്കും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലായി ഏകദേശം 3000 മുതൽ 3500 വരെ സ്‌ക്രീനുകൾ കങ്കുവയ്ക്ക് ലഭിച്ചിട്ടുണ്ട്. രാജ്യത്തിന് പുറത്ത് ഏകദേശം 4000-ലധികം സ്‌ക്രീനുകൾ പ്രതീക്ഷിക്കുന്നുവെന്നും മൊത്തം തിയേറ്റർ ഇപ്പോൾ 10,000 ആയെന്നും നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ വ്യക്തമാക്കി.

ആന്ധ്രാപ്രദേശ്, തെലുഗാന, കര്‍ണാടക എന്നിവടങ്ങളിലും ഷോ പുലര്‍ച്ചെയുണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നവംബര്‍ 14നാണ് ചിത്രത്തിന്‍റെ റിലീസ്. ഒരു നടനെന്ന നിലയില്‍ 'കങ്കുവ' സിനിമ വലിയ അനുഗ്രഹമാണെന്ന് സൂര്യ വ്യക്തമാക്കിയിരുന്നു. തങ്ങള്‍ 'കങ്കുവ' ഏതാണ്ട് 150 ദിവസത്തില്‍ അധികമെടുത്താണ് ചിത്രീകരിച്ചതെന്നും രാജ്യമൊട്ടാകെ പ്രേക്ഷകര്‍ക്ക് എന്തായാലും ഇഷ്‍ടപ്പെടും എന്നാണ് വിശ്വസിക്കുന്നത് എന്നും താരം വ്യക്തമാക്കിയിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

രണ്ട് മണിക്കൂർ 34 മിനിറ്റാണ് ചിത്രത്തിന്‍റെ ദൈർഘ്യം. രണ്ട് കാലഘട്ടങ്ങളിലായി കഥ പറയുന്ന സിനിമയിൽ ആദ്യ 20 മിനിറ്റിലാണ് പുതിയ കാലത്തെ സൂര്യ കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്. വമ്പന്‍ റിലീസായി ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് 'കങ്കുവ'യെ കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുക.

സ്‌റ്റുഡിയോ ഗ്രീനിന്‍റെ ബാനറിൽ കെ ഇ ജ്ഞാനവേല്‍ രാജ, യു വി ക്രിയേഷൻസിന്‍റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിര്‍മിക്കുന്നത്. 350 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാ​ഗത്തിലായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ബോബി ഡിയോള്‍, ദിഷ പടാനി, ജഗപതി ബാബു, നടരാജന്‍ സുബ്രഹ്മണ്യം, യോഗി ബാബു, റെഡിന്‍ കിംഗ്സ്ലി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് സൂര്യ എത്തുന്നത്.

ദേവി ശ്രീ പ്രസാദ് സംഗീതവും വെട്രി പളനിസാമി ഛായാഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിംഗും നിര്‍വഹിച്ചു. കലാസംവിധാനം - മിലൻ,കോസ്റ്റ്യൂം ഡിസൈനർ - അനുവർധൻ, ദത്‌ഷാ പിള്ളൈ, വസ്ത്രങ്ങൾ- രാജൻ, മേക്കപ്പ്- സെറീന, കുപ്പുസാമി, സ്പെഷ്യൽ മേക്കപ്പ് - രഞ്ജിത് അമ്പാടി, രചന - ആദി നാരായണ, സംഭാഷണം - മദൻ കർക്കി, ആക്ഷൻ- സുപ്രീം സുന്ദർ, നൃത്ത സംവിധാനം- ഷോബി, പ്രേം രക്ഷിത്, സൗണ്ട് ഡിസൈൻ - ടി ഉദയ് കുമാർ, സ്‌റ്റിൽസ്- സി. എച്ച് ബാലു, എഡിആർ - വിഘ്നേഷ് ഗുരു, അസോസിയേറ്റ് ഡയറക്‌ടർ - എസ് കണ്ണൻ, ആർ തിലീപൻ, രാജാറാം, എസ്. നാഗേന്ദ്രൻ,കോ ഡയറക്‌ടേഴ്‌സ് - ഹേമചന്ദ്രപ്രഭു - തിരുമലൈ, പബ്ലിസിറ്റി ഡിസൈൻ - കബിലൻ ചെല്ലയ്യ, പ്രൊഡക്ഷൻ കൺട്രോളർ - ആർ.എസ് സുരേഷ്‌ മണിയൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - രാമ ഡോസ്, കളറിസ്റ്റ് - കെ എസ് രാജശേഖരൻ, വിഎഫ്എക്‌സ്‌ ഹെഡ് - ഹരിഹര സുതൻ, ഡിസ്ട്രിബൂഷൻ പാർട്‌ണർ - ഡ്രീം ബിഗ് ഫിലിംസ്, പിആർഒ - ശബരി.

Also Read:3000 പേര്‍ പ്രവര്‍ത്തിച്ച 'കങ്കുവ', മുതലയുമായി ഫൈറ്റ്; സിനിമയുടെ തിരക്കഥ കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് സൂര്യ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.