ETV Bharat / state

ചൊവ്വാഴ്ചത്തെ ഹര്‍ത്താലില്‍ നിന്നും പിന്മാറില്ലെന്ന് സംയുക്ത സമരസമിതി

ഹർത്താൽ ആരെയും അടിച്ചേൽപ്പിക്കില്ലെന്നും വാഹനങ്ങൾ തടയില്ലെന്നും അവശ്യ സേവനങ്ങളെയും ശബരിമല തീർഥാടകരെയും ഹർത്താലിൽ നിന്നും ഒഴിവാക്കുമെന്നും സമരസമിതി നേതാക്കൾ

protest harthal against citizenship amendment bill  പൗരത്വ നിയമ ഭേതഗതിക്കെതിരായ ഹർത്താൽ വിജയിപ്പിക്കാൻ സംയുക്ത സമരസമിതി ആഹ്വാനം  പൗരത്വ നിയമ ഭേതഗതിക്കെതിരായി നാളെ നടത്തുന്ന ഹർത്താലിൽ നിന്ന് പിന്മാറില്ലെന്ന് സംയുക്ത സമരസമിതി
പൗരത്വ നിയമ ഭേതഗതിക്കെതിരായി നാളെ നടത്തുന്ന ഹർത്താലിൽ നിന്ന് പിന്മാറില്ലെന്ന് സംയുക്ത സമരസമിതി
author img

By

Published : Dec 16, 2019, 12:47 PM IST

പാലക്കാട്: രാജ്യത്തിന്‍റെ മതേതര മൂല്യങ്ങളെ തകർക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ നാളത്തെ ഹർത്താൽ വിജയിപ്പിക്കണമെന്ന് സംയുക്ത സമരസമിതി. ഇന്ത്യയിൽ ജനിച്ച് ജീവിക്കുന്ന ജനങ്ങൾക്ക് രാജ്യമില്ലാതാകുന്ന സ്ഥിതിയാണ് നിയമ ഭേദഗതിയിലൂടെ സംഭവിക്കാൻ പോകുന്നതെന്നും ഇതിനെതിരായി മുഴുവൻ ജനങ്ങളും അണിനിരക്കണമെന്നും സമരസമിതി നേതാക്കൾ ആവശ്യപ്പെട്ടു.

പൗരത്വ നിയമ ഭേതഗതിക്കെതിരായി നാളെ നടത്തുന്ന ഹർത്താലിൽ നിന്ന് പിന്മാറില്ലെന്ന് സംയുക്ത സമരസമിതി

വെൽഫെയർ പാർട്ടി, എസ്ഡിപിഐ, ബിഎസ്പി, സോളിഡാരിറ്റി തുടങ്ങിയ മുപ്പത്തിയഞ്ചോളം രാഷ്ട്രീയ പാർട്ടികളും അറുപതിലധികം സാംസ്ക്കാരിക സംഘടനകളും ചേർന്നാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഹർത്താൽ ആരെയും അടിച്ചേൽപ്പിക്കില്ലെന്നും വാഹനങ്ങൾ തടയില്ലെന്നും അവശ്യ സേവനങ്ങളെയും ശബരിമല തീർഥാടകരെയും ഹർത്താലിൽ നിന്നും ഒഴിവാക്കുമെന്നും സമരസമിതി നേതാക്കൾ പറഞ്ഞു. ഹർത്താലിന് മുന്നോടിയായി ഇന്ന് വൈകിട്ട് പാലക്കാട് ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും. ഏഴ് ദിവസം മുൻപ് നോട്ടീസ് കൊടുക്കുന്നത് നടക്കില്ലെന്ന് പോരാട്ടം നേതാവ് എം.എൻ. രാവുണ്ണി പറഞ്ഞു.

Intro:പൗരത്വ നിയമ ഭേതഗതിക്കെതിരായ ഹർത്താൽ വിജയിപ്പിക്കാൻ സംയുക്ത സമരസമിതി ആഹ്വാനം

Body:രാജ്യത്തിന്റെ മതേതര മൂല്യങ്ങളെ തകർക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ നാളത്തെ ഹർത്താൽ വിജയിപ്പിക്കണമെന്ന് സംയുക്ത സമരസമിതി പത്ര സമ്മേളനത്തിലൂടെ അറിയിച്ചു. ഇന്ത്യയിൽ ജനിച്ച് ജീവിക്കുന്ന ജനങ്ങൾക്ക് രാജ്യമില്ലാതാകുന്ന സ്ഥിതിയാവും നിയമ ഭേദഗതിയിലൂടെ സംഭവിക്കാൻ പോകുന്നതെന്നും ഇതിനെതിരായി മുഴുവൻ ജനങ്ങളും അണിനിരക്കണമെന്നും സമരസമിതി നേതാക്കൾ പറഞ്ഞു. വെൽഫെയർ പാർട്ടി, എസ്ഡിപിഐ, ബി എസ് പി, സോളിഡാരിറ്റി തുടങ്ങിയ മുപ്പത്തഞ്ചോളം രാഷ്ട്രീയ പാർട്ടികളും അറുപതിലധികം സാംസ്ക്കാരിക്ക സംഘടനകളും ചേർന്ന് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഹർത്താൽ ആരെയും അടിച്ചേൽപ്പിക്കില്ലെന്നും വാഹനങ്ങൾ തടയില്ലെന്നും അവശ്യ സേവനങ്ങളെയും ശബരിമല തീർത്ഥാടകരെയും ഹർത്താലിൽ നിന്നും ഒഴിവാക്കുമെന്നും സമരസമിതി നേതാക്കൾ പറഞ്ഞു. ഹർത്താലിന് മുന്നോടിയായി ഇന്ന് വൈകിട്ട് പാലക്കാട് ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും. പോരാട്ടം നേതാവ് രാവുണ്ണി, വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി എം സുലൈമാൻ, ബി എസ് പി സംസ്ഥാന ജനറൽ സെക്രട്ടറി ഹരി അരുമ്പിൽ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Conclusion:

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.