ETV Bharat / state

ഭാരതപ്പുഴയിൽ നിന്ന് മണൽ നീക്കുന്നതിനെതിരെ പ്രതിഷേധം

author img

By

Published : Jul 15, 2020, 4:13 PM IST

ദുരന്തനിവാരണത്തിന്‍റെ പേരിൽ തൃത്താല വെള്ളിയാങ്കല്ല് പ്രദേശത്ത് നിന്നും യന്ത്രസാമഗ്രികൾ ഉപയോഗിച്ച് മണൽ നീക്കുന്നതിനെതിരെയാണ് തൊഴിലാളികൾ രംഗത്തെത്തിയിരിക്കുന്നത്.

പാലക്കാട്  palakkad  Bharathapuzha  river  sand mining
ഭാരതപ്പുഴയിൽ നിന്ന് മണൽ നീക്കുന്നതിനെതിരെ പ്രതിഷേധം

പാലക്കാട്: ഭാരതപ്പുഴയിൽ ദുരന്തനിവാരണത്തിന്‍റെ പേരിൽ തൃത്താല വെള്ളിയാങ്കല്ല് പ്രദേശത്ത് നിന്നും യന്ത്രസാമഗ്രികൾ ഉപയോഗിച്ച് മണൽ നീക്കുന്നതിനെതിരെ തൊഴിലാളികൾ രംഗത്ത്. പരമ്പരാഗത നിലയിൽ തൊഴിൽ ലഭ്യമാക്കണമെന്ന ആവശ്യവുമായാണ് തൊഴിലാളികൾ രംഗത്ത് എത്തിയിരിക്കുന്നത്.പ്രളയത്തിൽ രൂപപ്പെട്ട മണൽതിട്ടകൾ യന്ത്ര സാമഗ്രികൾ കൊണ്ട് നീക്കം ചെയ്യുമ്പോൾ പരമ്പരാഗതമായി മണൽ കോരിയിരുന്ന തങ്ങൾക്ക് ഈ കൊവിഡ് കാലത്ത് തൊഴിൽ നഷ്ട്ടമാകുമെന്ന് തൊഴിലാളികൾ പറയുന്നു.

പുഴയിലെ ഒഴുക്ക് സുഗമമാക്കുന്നതിനാണ് വെള്ളിയാങ്കല്ല് റെഗുലേറ്ററിലെ മണൽ നീക്കുന്നത്.ഭാരതപ്പുഴയിൽ നിന്ന് മണൽ കോരിയെടുക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഭാരതപ്പുഴ സംരക്ഷണ സമിതി രംഗത്തു വന്നിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് തൊഴിലാളി യൂണിയൻ പ്രവർത്തകരും പ്രതിഷേധവുമായി എത്തയിരിക്കുന്നത്.

അതേസമയം മണൽ നീക്കത്തിൽ ഏല്ലാവർക്കും പങ്കാളിത്തമുള്ള ഒരു സോഷ്യൽ ഓഡിറ്റ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഭാരതപ്പുഴ സംരക്ഷണ സമിതി പ്രവർത്തകരും തൊഴിലാളികളും വകുപ്പുതലങ്ങളിലേക്ക് പരാതി നൽകിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.