ETV Bharat / state

യുവതിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്

തിങ്കളാഴ്‌ച രാവിലെ ഭാരതപുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെത് മുങ്ങിമരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

ഹരിത  ഭാരതപ്പുഴ  ഭാരതപുഴയില്‍ യുവതി മരിച്ചു  പോസ്റ്റ്മോര്‍ട്ടം
ഹരിത(28)
author img

By

Published : Apr 7, 2022, 12:47 PM IST

പാലക്കാട്: ഭാരതപ്പുഴയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്നും യുവതിയുടെത് മുങ്ങിമരണമാണെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. തിങ്കളാഴ്‌ച രാവിലെ ഒമ്പതരയോടെയാണ് ഗുരുവായൂര്‍ കാരക്കാട് കുറുവങ്ങാട്ടില്‍ വീട്ടില്‍ ഹരിതയെ (28) പട്ടാമ്പി പാലത്തിനുസമീപം ഭാരതപ്പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈപ്പത്തി അറ്റുപോയത് തെരുവുനായയുടെ കടിയേറ്റാണെന്നും യുവതിയുടെ കൈയില്‍ ജീവിയുടെ കടിയേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയെന്നും തൃത്താല പൊലീസ് പറഞ്ഞു.

കൈപ്പത്തി അറ്റ് ശരീരം അഴുകിയ നിലയിലായിരുന്നു മൃതദേഹം. തൃത്താല സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സി വിജയകുമാര്‍, പേരാമംഗലം പൊലീസ് ഇന്‍സ്‌പെക്ടര്‍ വി അശോക്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് ഹരിതയുടെ ബാഗും രേഖകളടങ്ങിയ മറ്റൊരു കവറും തെരുവുനായകള്‍ കടിച്ചുകീറിയ നിലയില്‍ കണ്ടെത്തി.

അറ്റുപോയ കൈപ്പത്തി കണ്ടെത്താനായില്ല. യുവതിക്ക് മാനസികാസ്വാസ്ഥ്യത്തിന്‌ ചികിത്സ തേടിയിരുന്നതായി ബന്ധുക്കളും പൊലീസും പറഞ്ഞു. വിവാഹശേഷം കയ്‌പ്പറമ്പ് പോന്നോരിലെ ഭര്‍ത്താവിന്റെ വീട്ടിലാണ് താമസം. ഇവരുടെ വീട്ടില്‍ നിന്ന് പട്ടാമ്പി ഭാഗത്തേക്ക് നേരിട്ടുള്ള ബസ് സര്‍വ്വീസുകളുണ്ട്.

ബസില്‍ കയറി പട്ടാമ്പിയിലെത്തിയതാകാമെന്നാണ് നിഗമനം. പേരാമംഗലം പൊലീസ്‌ കൂടുതൽ അന്വേഷണം നടത്തും.

also read: ഭാരതപ്പുഴയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി ; കൈപ്പത്തി അറ്റ നിലയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.