ETV Bharat / state

പട്ടാമ്പി താലൂക്ക് ആശുപത്രി കൊവിഡ് ആശുപത്രിയാക്കിയേക്കും - Pattambi Govt Taluk Hospital converted Covid Hospital

കലക്‌ടറുടെ നോതൃത്വത്തിൽ നടന്ന യോഗത്തിലാണ് ആവശ്യമെങ്കില്‍ പട്ടാമ്പി ഗവ താലൂക്ക് ആശുപത്രി കൊവിഡ് ആശുപത്രിയാക്കാൻ തീരുമാനമെടുത്ത്. പട്ടാമ്പിയിലും സമീപ പഞ്ചായത്തുകളിലും അനിയന്ത്രിതമായി കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

പട്ടാമ്പിയിലെ ഗവ താലൂക്ക് ആശുപത്രി  കൊവിഡ് ആശുപത്രി  :ദൈനം ദിനം കോവിഡ് രോഗികളുടെ എണ്ണം  മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ  Pattambi Govt Taluk Hospital converted Covid Hospital  Pattambi Govt Taluk Hospital likely to be converted into Covid Hospital
പട്ടാമ്പി ഗവ താലൂക്ക് ആശുപത്രിയെ കൊവിഡ് ആശുപത്രിയാക്കാൻ സാധ്യത
author img

By

Published : May 6, 2021, 4:25 PM IST

പാലക്കാട്: വേണ്ടിവന്നാൽ പട്ടാമ്പി ഗവ താലൂക്ക് ആശുപത്രി കൊവിഡ് ആശുപത്രിയാക്കുമെന്ന് ജില്ലാ കലക്‌ടർ. കലക്‌ടറുടെ നോതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം. പട്ടാമ്പിയിലും സമീപ പഞ്ചായത്തുകളിലും അനിയന്ത്രിതമായി കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് കൊവിഡ് ആശുപത്രി തുടങ്ങാൻ ആലോചിക്കുന്നത്. ദിവസവും 100ൽ അധികം പോസിറ്റീവ് കേസുകളാണ് പട്ടാമ്പി താലൂക്കിൽ മാത്രം റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ വർഷം കൊവിഡ് സമൂഹ വ്യാപനം ഉണ്ടായ പ്രദേശമാണ് പട്ടാമ്പി.

പട്ടാമ്പി ഗവ താലൂക്ക് ആശുപത്രിയെ കൊവിഡ് ആശുപത്രിയാക്കാൻ സാധ്യത

Read more: കൊവിഡിനെ നേരിടാൻ സർക്കാർ സജ്ജം, ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികളും

ആമയൂർ യുപി സ്‌കൂൾ, ചാലിശ്ശേരി, കൊപ്പം, വിളയുർ, ഓങ്ങല്ലൂർ തുടങ്ങിയ ആരോഗ്യകേന്ദ്രങ്ങളിൽ നടക്കുന്ന പരിശോധനയിൽ 100ലധികം കേസുകളാണ് ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ പോസിറ്റീവ് ആയവർക്ക് ഹോം ഐസൊലേഷനാണ് ആരോഗ്യവകുപ്പ് നിർദേശിക്കുന്നത്. വിദഗ്‌ധ ചികിത്സ വേണ്ടവരെ മാങ്ങോട് മെഡിക്കൽ കോളജ്, മറ്റ് താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്.

Read more:സംസ്ഥാനത്തെ ആദ്യ കൊവിഡ് ആശുപത്രി നാടിന് സമര്‍പ്പിച്ചു

നിലവിൽ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ 40 ഓക്‌സിജൻ കിടക്കകളുണ്ട്. വേണ്ടിവന്നാൽ 90 ഓക്‌സിജൻ കിടക്കകൾ സജ്ജമാക്കാനുള്ള സൗകര്യവുമുണ്ട്. കൊവിഡ് ആശുപത്രിയാക്കിയാൽ നിലവിൽ ചികിത്സയിലുള്ളവർക്കും പട്ടാമ്പി ആശുപത്രിയെ ആശ്രയിക്കുന്നവർക്കും സമീപത്തെ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളില്‍ സൗകര്യം ഒരുക്കും. നിലവിൽ എല്ലാ പഞ്ചായത്തുകളിലും ഓരോ ഡൊമിസിലറി കെയർ സെൻ്റർ പ്രവർത്തിച്ചു വരുന്നുണ്ട്. സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്‍റ് സെൻ്റർ തുടങ്ങുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.