പാലക്കാട്: അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി ഒറ്റപ്പാലം സ്വദേശി പിടിയിൽ. ഈസ്റ്റ് ഒറ്റപ്പാലം പളളിത്താഴത്തേൽ വീട് ആഷിഫ് (23) ആണ് അറസ്റ്റിലായത്. പാലക്കാട് ഡാൻസാഫ് സ്ക്വാഡും ആലത്തൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.
നാല് ഗ്രാം എംഡിഎംഎ തൃപ്പാളൂരിൽ വെച്ച് ഇയാളിൽ നിന്നും പിടിച്ചെടുത്തു. ബാംഗ്ലൂരിൽ നിന്നും എത്തിച്ച മയക്കുമരുന്ന് ആവശ്യക്കാർക്ക് കൈമാറുവാൻ ആലത്തൂരിൽ എത്തിയപ്പോഴാണ് പൊലീസിൻ്റെ പിടിയിലായത്. സംസ്ഥാനത്ത് നടന്നു വരുന്ന പ്രത്യേക നാർകോട്ടിക് ഡ്രൈവ് ഓപ്പറേഷൻ്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ലഹരിവസ്‌തു പിടികൂടിയത്.
Also Read: വാളയാറിൽ വൻ കഞ്ചാവ് വേട്ട ; 65 കിലോയുമായി രണ്ടുപേർ പിടിയിൽ
കഴിഞ്ഞ ദിവസം വാളയാർ പൊലീസും ഡാൻസാഫ് സ്ക്വാഡും ചേർന്ന് ആഡംബര കാറിൽ കടത്തിയ 65 കിലോഗ്രാം കഞ്ചാവ് പിടികൂടിയിരുന്നു. പാലക്കാട് ജില്ല പൊലീസ് മേധാവി ആർ.വിശ്വനാഥിൻ്റെ നിർദേശ പ്രകാരം ആലത്തൂർ ഡിവൈ.എസ്.പി കെ.എം ദേവസ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.