ETV Bharat / state

പാലക്കാട് സുബൈർ വധം : നാല് പേർ കസ്റ്റഡിയിൽ

author img

By

Published : Apr 16, 2022, 6:17 PM IST

വെള്ളിയാഴ്‌ചയാണ് എസ്‌ഡിപിഐ പ്രവർത്തകനായ സുബൈറിനെ ഒരുസംഘം കൊലപ്പെടുത്തിയത്

Four in custody in connection witrh subair Murdur  Palakkad subair murder Four in custody  പാലക്കാട് സുബൈർ വധം  സുബൈർ വധക്കേസ് നാല് പേർ കസ്റ്റഡിയിൽ  പാലക്കാട് എസ്‌ഡിപിഐ പ്രവർത്തകൻ കൊലപാതകം  Palakkad SDPI activist murdered  Palakkad RSS activist murdered  പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ കൊലപാതകം  പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ വധം
പാലക്കാട് സുബൈർ വധം: നാല് പേർ കസ്റ്റഡിയിൽ

പാലക്കാട് : സുബൈർ വധക്കേസുമായി ബന്ധപ്പെട്ട് നാല് പേർ കസ്റ്റഡിയിൽ. ഡിവൈഎസ്‌പി ഷംസുദ്ദീന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പേരുവിവരങ്ങള്‍ ഇതുവരെ പൊലീസ് പുറത്തുവിട്ടിട്ടില്ല.

നേരത്തെ പാലക്കാട് നടന്ന മറ്റൊരു വെട്ടുകേസിലെ പ്രതികളുമായി ബന്ധപ്പെട്ട് വ്യാപക അന്വേഷണം പൊലീസ് നടത്തിയിരുന്നു. അതിലുൾപ്പെട്ട ആരെങ്കിലുമാണോ നിലവിൽ കസ്റ്റഡിയിലുള്ളതെന്ന കാര്യത്തിൽ വ്യക്തതയില്ല.

രണ്ട് ദിവസത്തിനിടെ രണ്ട് കൊല : വെള്ളിയാഴ്‌ച ഉച്ചയോടെയാണ് (15.04.2022) പാലക്കാട് കസബ പൊലീസ് സ്റ്റേഷൻ പരിധിയിൽ എസ്‌ഡിപിഐ പ്രവർത്തകനായ സുബൈറിനെ കൊലപ്പെടുത്തിയത്. പിതാവിനൊപ്പം ജുമാ നിസ്‌കാരം കഴിഞ്ഞ് ബൈക്കിൽ മടങ്ങിവരുന്നതിനിടെ രണ്ട് കാറുകളിലായെത്തിയ അജ്ഞാതസംഘം സുബൈറിനെ എതിർവശത്തുനിന്ന് ഇടിച്ചുവീഴ്ത്തി.

പുറകിലിരുന്ന പിതാവ് ദൂരേക്ക് തെറിച്ചുവീണു. ഇതിനിടയിൽ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പരിക്കേറ്റ സുബൈറിനെ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോപ്പുലർ ഫ്രണ്ടിന്‍റെ എലപ്പുള്ളി ഏരിയ പ്രസിഡന്‍റായിരുന്നു കൊല്ലപ്പെട്ട സുബൈർ.

READ MORE:സുബൈർ വധം: കൊലപാതക സംഘം ഉപയോഗിച്ച രണ്ടാമത്തെ കാർ കഞ്ചിക്കോട് നിന്ന് കണ്ടെത്തി

ഇതിനുപിന്നാലെയാണ് ഇന്ന് (16.04.2022) ഉച്ചയോടെ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ആയ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്. പാലക്കാട് മേലാമുറിയിൽ വച്ചായിരുന്നു സംഭവം. രണ്ട് ബൈക്കുകളിലെത്തിയ സംഘം ശ്രീനിവാസനുണ്ടായിരുന്ന എസ്‌കെ ഓട്ടോ റിപ്പയർ കടയ്ക്കകത്ത് അതിക്രമിച്ച് കയറിയായിരുന്നു ആക്രമണം നടത്തിയത്.

ശ്രീനിവാസനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പാലക്കാട് നോർത്ത് കസബ സ്റ്റേഷൻ പരിധിയിലാണ് സംഭവം. കൊലപാതകത്തിന് പിന്നിൽ എസ്‌ഡിപിഐ ആണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്‌ണകുമാർ ആരോപിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.