പാലക്കാട്: ആർടിപിസിആർ പരിശോധന നിരക്ക് കുറയ്‌ക്കില്ലെന്ന നിലപാടിൽ ഉറച്ച് പാലക്കാട്ടെ സ്വകാര്യ ലാബുകൾ. 1700 രൂപയിൽ നിന്നും 500 രൂപയിലേക്ക് പരിശോധനാ നിരക്ക് കുറയ്‌ക്കണമെന്ന സർക്കാർ നിർദേശം പാലിക്കാനാകില്ലെന്നാണ് സ്വകാര്യ ലാബുകളുടെ നിലപാട്. ഇത് ചോദ്യം ചെയ്‌തവരെ പരിശോധന നടത്താതെ തിരിച്ചയക്കുന്ന സംഭവങ്ങൾ വരെ പലയിടത്തും റിപ്പോർട്ട് ചെയ്‌തു കഴിഞ്ഞു.
ആർടിപിസിആർ നിരക്ക് കുറയ്‌ക്കുന്നതിന് മുൻപ് തങ്ങളുമായി ആലോചിക്കാത്തത് ശരിയായില്ലെന്നും 500 രൂപക്ക് പരിശോധന നടത്താനാകില്ലെന്നുമാണ് സ്വകാര്യ ലാബുകളുടെ സംഘടന വ്യക്തമാക്കുന്നത്. ചില ലാബുകളിൽ പരിശോധന നിർത്തി വെച്ചെങ്കിലും 1700 രൂപ നൽകി പരിശോധന ചെയ്യാൻ സമ്മതമാണെന്ന് എഴുതി നൽകുന്നവർക്ക് ഇപ്പോഴും പരിശോധന നടത്തുന്നുണ്ട്.