പാലക്കാട്: റെയിൽവെ മെമു ഷെഡ് നവീകരണ പ്രവർത്തികൾ പൂർത്തിയായി. 14 കോടി രൂപയുടേതാണ് പദ്ധതി. നിലവിൽ ഷെഡിൽ 12 റേക്കുകൾ അറ്റകുറ്റപണികൾ നടത്താം. വരും നാളുകളിൽ പ്രവൃത്തികൾ വർധിപ്പിക്കാനാണ് തീരുമാനം. 2018 ലാണ് പാലക്കാട് മെമു ഷെഡിന്‍റെ നവീകരണ പ്രവൃത്തികൾ ആരംഭിച്ചത്. കൊവിഡ് പ്രതിസന്ധികൾക്ക് ഇടയില്‍ രണ്ടു വർഷം കൊണ്ടാണ് ഷെഡിന്‍റെ നവീകരണം പൂർത്തിയാക്കിയത്. നേരത്തെ മെമു ഷെഡിൽ എത്തുന്ന വണ്ടിയിൽ അറ്റകുറ്റപ്പണികൾ ചെയ്യുന്നതിന് ഒരു റേക്കിന് എട്ടു മണിക്കൂർ സമയം ആവശ്യമായിരുന്നെങ്കിൽ, നവീകരണം പൂർത്തിയായതോടെ പ്രവൃത്തികൾ നാലുമണിക്കൂർ കൊണ്ട് ചെയ്യാനാവും എന്നതാണ് പ്രത്യേകത.
പാലക്കാട് മെമു ഷെഡ് നവീകരണ പ്രവൃത്തി പൂർത്തിയായി
14 കോടി രൂപയുടെ പദ്ധതി രണ്ട് വർഷം കൊണ്ടാണ് പൂർത്തിയാക്കിയത്.