പാലക്കാട്: പാലക്കാട് ജില്ല കൊവിഡ് മുക്തം. ചികിത്സയിൽ ഉണ്ടായിരുന്ന അവസാന കൊവിഡ് ബാധിതനും ആശുപത്രി വിട്ടു. കുഴൽമന്ദം സ്വദേശിയാണ് ആശുപത്രി വിട്ടത്. ആകെ 13 പേരാണ് ചികിത്സയിൽ ഉണ്ടായിരുന്നത്. ഇതിൽ 12 പേരും നേരത്തെ ആശുപത്രി വിട്ടിരുന്നു.
വിദഗ്‌ധ മെഡിക്കൽ സംഘം യോഗം ചേർന്ന് അംഗീകരിച്ച ശേഷമാണ് ഇദ്ദേഹം ആശുപത്രി വിട്ടത്. ഏപ്രിൽ 21നാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിൻ്റെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള 13 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആണെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു.