ETV Bharat / state

രോഗലക്ഷണം ഇല്ലാത്ത കൊവിഡ് രോഗികൾക്ക് വീട്ടിൽ ചികിത്സയിൽ കഴിയാമെന്ന് പാലക്കാട് കലക്ടർ

ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം ), ജില്ലാ ദുരന്തനിവാരണ അതോറിറ്റി എന്നിവരുടെ നിർദേശപ്രകാരമാണ് തീരുമാനം.

പാലക്കാട്  രോഗലക്ഷണം ഇല്ലാത്ത രോഗികൾക്ക് വീട്ടിൽതന്നെ ചികിത്സ  പാലക്കാട് കൊവിഡ്  ജില്ലാ കലക്ടർ ഡി.ബാലമുരളി  PALAKKAD  PALAKKAD COVID  PALAKKAD COVID TREATMENT
പാലക്കാട് ജില്ലയിൽ രോഗലക്ഷണം ഇല്ലാത്ത കൊവിഡ് രോഗികൾക്ക് വീട്ടിൽ ചികിത്സയിൽ കഴിയാം; കലക്ടടർ
author img

By

Published : Sep 25, 2020, 12:16 PM IST

പാലക്കാട്: കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യമുണ്ടായാൽ രോഗലക്ഷണം ഇല്ലാത്ത രോഗികൾക്ക് വീട്ടിൽ തന്നെ ചികിത്സയിൽ തുടരുന്നത് പരിഗണിക്കുമെന്ന് ജില്ലാ കലക്ടർ ഡി. ബാലമുരളി അറിയിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം ), ജില്ലാ ദുരന്തനിവാരണ അതോറിറ്റി എന്നിവരുടെ നിർദേശപ്രകാരമാണ് തീരുമാനം. സി.എഫ്.എൽ.ടി.സികളിലെ തിരക്ക് കുറയ്ക്കുന്നതിനും രോഗികളുടെ സൗകര്യം പരിഗണിച്ചുമാണ് നടപടി. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതുമായി ബന്ധപ്പെട്ടുള്ള പ്രധാന മാർഗനിർദേശങ്ങൾ

1. രോഗിയെ പരിശോധിക്കുകയും മറ്റ് അസുഖങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തുകയും വേണം.

2. 10 മുതൽ 60 വയസിനുള്ളിൽ പ്രായമുള്ളവർക്ക് ഹോം ഐസൊലേഷൻ അനുവദിക്കും.

3. ഡോക്ടറും സ്റ്റാഫുകളും അടങ്ങുന്ന മെഡിക്കൽ സംഘമാണ് രോഗിയെ പരിശോധിച്ച് ഹോം ഐസൊലേഷന് അയക്കാൻ പറ്റുമോ എന്ന് തീരുമാനിക്കുന്നത്.

4. രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ മാത്രമാണ് വീട്ടിൽ നിർത്തുക. പരിശോധന, ഡിസ്ചാർജ് എന്നിവ നിയമാനുസൃതം ആയിരിക്കും.

5. ഹോം ഐസൊലേഷനിൽ നിൽക്കുന്ന രോഗികളെ സംബന്ധിച്ച വിശദാംശങ്ങൾ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും മെഡിക്കൽ ഓഫീസർക്കും കൈമാറണം.

6. വീട്ടിൽ കഴിയുന്ന രോഗിക്ക് സ്വയം പരിശോധിക്കുന്നതിന് നിർബന്ധമായും സ്വന്തമായി പൾസ് ഓക്സിമീറ്റർ ഉണ്ടായിരിക്കണം.

7. രോഗിക്ക് ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഉടനെ തന്നെ അടുത്തുള്ള സി.എഫ്.എൽ.ടി.സി അല്ലെങ്കിൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിലേക്ക് ആംബുലൻസിലോ അടച്ച വാഹനത്തിലോ മാറ്റണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.