ETV Bharat / state

പുതു തലമുറയ്ക്ക് മാതൃകയായി 'ഒരുകൂട്ട്' കൊയ്ത്തുത്സവം - model for new generation

പുതിയ തലമുറയിലെ യുവാക്കളെ കാർഷിക മേഖലയിലേക്ക് എത്തിക്കുന്നതിന് പ്രചോദനം നൽകാനാണ് നെൽകൃഷിയും കൊയ്ത്തുൽസവവും സംഘടിപ്പിച്ചത്.

പാലക്കാട്  നെൽകൃഷി  രമ്യ ഹരിദാസ്  കെ.എസ്.യു പ്രവർത്തകർ  കൊയ്ത്തുത്സവം  palakkad  remya haridas  ksu members  harvest festival  orukoottu  model for new generation  പുതിയ തലമുറയ്ക്ക് മാതൃക
പുതിയ തലമുറയ്ക്ക് മാതൃകയായി 'ഒരുകൂട്ട്' കൊയ്ത്തുത്സവം
author img

By

Published : Oct 24, 2020, 12:46 PM IST

പാലക്കാട്: രണ്ടര ഏക്കറിൽ നെൽകൃഷി ചെയ്ത് വിളവെടുപ്പ് നടത്തി മാതൃകയാവുകയാണ് പാലക്കാട്ടെ കെ.എസ്.യു പ്രവർത്തകർ. പാലക്കാട് വണ്ടാഴി പഞ്ചായത്തിൽ കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരുകൂട്ട് എന്ന പേരിൽ സംഘടിപ്പിച്ച നെൽകൃഷിയുടെ വിളവെടുപ്പ് രമ്യ ഹരിദാസ് എംപി ഉദ്ഘാടനം ചെയ്തു. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും കർഷകരെ അവഗണിക്കുന്ന ഈ കാലത്ത് ഇത്തരത്തിലുള്ള പരിപാടികൾ ഏറെ പ്രസക്തി ആർജ്ജിക്കുന്നതാണെന്നും മാതൃകാപരമാണെന്നും രമ്യ ഹരിദാസ് പറഞ്ഞു.

പുതിയ തലമുറയ്ക്ക് മാതൃകയായി 'ഒരുകൂട്ട്' കൊയ്ത്തുത്സവം
വണ്ടാഴി പഞ്ചായത്തിലെ നൂർ മുഹമ്മദ് വിട്ടു നൽകിയ ഭൂമിയിൽ കഴിഞ്ഞ ജൂലൈ മാസത്തിലാണ് നെൽകൃഷിക്കായി വിത്തിറക്കിയത്. വിളവെടുപ്പിനു പാകമായതോടെ ഒരുകൂട്ട് എന്ന പേരിൽ വിപുലമായ കൊയ്ത്തുത്സവം പരിപാടി സംഘടിപ്പിക്കുകയായിരുന്നു. പുതിയ തലമുറയിലെ യുവാക്കളെ കാർഷിക മേഖലയിലേക്ക് എത്തിക്കുന്നതിന് പ്രചോദനം നൽകാനാണ് നെൽകൃഷിയും കൊയ്ത്തുൽസവവും സംഘടിപ്പിച്ചതെന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്‍റ് ജയഘോഷ് പറഞ്ഞു. കെഎസ്‌യു ജില്ലാ സെക്രട്ടറി അജാസ്, നിഖിൽ കണ്ണാടി, അരുൺ ശങ്കർ തുടങ്ങിയ ഭാരവാഹികൾ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.