പാലക്കാട്: നിലമ്പൂരിൽ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചുമുള്ള രാജ്യറാണി എക്‌സ്പ്രസ് ആറുദിവസം ഓടില്ല. കൊച്ചുവേളി റെയില്‍വേ സ്റ്റേഷന്‍ യാര്‍ഡിന്‍റെ പ്രവൃത്തി നടക്കുന്നതിനാലാണ് ട്രെയിൻ സർവീസ് താത്കാലികമായി നിർത്തിവച്ചത്. നിലമ്പൂർ-കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസ് ഡിസംബര്‍ ആറാം തീയതി കായംകുളം വരെ സര്‍വീസ് നടത്തും.
ഡിസംബര്‍ ഏഴാം തീയതി മുതല്‍ 12 വരെ പൂര്‍ണമായും സര്‍വീസ് ഉണ്ടാകില്ല. പ്ലാറ്റ്‌ഫോം നിര്‍മാണവും ട്രാക്ക് നവീകരണവുമായി ബന്ധപ്പെട്ട് ഈ മാസം 12 വരെ 21 ട്രെയിനുകളും പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്. 34 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി.
പൂർണമായും റദ്ദാക്കിയ ട്രെയിനുകൾ
- കൊല്ലം-കന്യാകുമാരി മെമു എക്‌സ്‌പ്രസ്
- കന്യാകുമാരി-കൊല്ലം മെമു എക്‌സ്‌പ്രസ്
- കൊച്ചുവേളി-നാഗര്‍കോവില്‍ എക്‌സ്‌പ്രസ്
- നാഗര്‍കോവില്‍-കൊച്ചുവേളി എക്‌സ്‌പ്രസ്
- കൊച്ചുവേളി-ലോകമാന്യതിലക് ഗരീബ് രഥ് എക്‌സ്‌പ്രസ്
- ലോകമാന്യതിലക് - കൊച്ചുവേളി ഗരീബ് രഥ് എക്‌സ്‌പ്രസ്
- കൊച്ചുവേളി-എസ്എംവിടി ബെംഗളൂരു ഹംസഫര്‍ എക്‌സ്‌പ്രസ്
- എസ്എംവിടി ബെംഗളൂരു -കൊച്ചുവേളി ഹംസഫര്‍ എക്‌സ്‌പ്രസ്
- കൊച്ചുവേളി -മംഗളൂരു അന്ത്യോദയ എക്‌സ്‌പ്രസ്
- മംഗളൂരു-കൊച്ചുവേളി അന്ത്യോദയ എക്‌സ്‌പ്രസ്
- തിരുവനന്തപുരം-ഗുരുവായൂര്‍ ഇന്‍റര്‍സിറ്റി
- ഗുരുവായൂര്‍ -തിരുവനന്തപുരം ഇന്‍റര്‍സിറ്റി
- കൊല്ലം-തിരുവനന്തപുരം എക്‌സ്‌പ്രസ്
- നാഗര്‍കോവില്‍-കൊല്ലം എക്‌സ്‌പ്രസ്
- കൊല്ലം-നാഗര്‍കോവില്‍ എക്‌സ്‌പ്രസ്
- പുനലൂര്‍-നാഗര്‍കോവില്‍ എക്‌സ്‌പ്രസ്
- കന്യാകുമാരി-പുനലൂര്‍ എക്‌സ്‌പ്രസ്
- എറണാകുളം-തിരുവനന്തപുരം വഞ്ചിനാട്
- തിരുവനന്തപുരം-എറണാകുളം വഞ്ചിനാട്