പാലക്കാട്: പരമ്പരാഗത രീതികളിൽ നിന്നും മാറ്റം വരുത്തി മെറ്റൽ ഇൻഡസ്ട്രീസിന് പുതിയ മുഖം നല്‍കാന്‍ എംഡി ജേക്കബ് തോമസ്. കാർഷികോപകരണങ്ങൾക്കൊപ്പം പുതിയ ഉൽപ്പന്നങ്ങളും ഇനി മെറ്റൽ ഇൻഡസ്ട്രീസിന്‍റെ കീഴില്‍ നിർമിച്ച് തുടങ്ങും. പരശുരാമൻ മഴുവെറിഞ്ഞാണ് കേരളമുണ്ടായതെന്ന ഐതിഹ്യത്തിന്‍റെ ചുവടുപിടിച്ച് പരശുരാമന്‍റെ മഴുവാണ് ആദ്യ പരീക്ഷണമെന്ന നിലയിൽ നിർമിച്ചത്. ഷൊർണൂർ അഗ്രികൾച്ചറൽ ഇംപ്ലിമെന്‍റ്‌സ് കൺസോർഷ്യം സംഘടിപ്പിച്ച സെമിനാറിൽ പുതിയ ഉല്‍പ്പന്നത്തിന്‍റെ ഉദ്ഘാടനം ജേക്കബ് തോമസ് നിര്‍വഹിച്ചു. എല്ലാ മാസവും ഇത്തരത്തിൽ പുതിയ ഉൽപ്പന്നങ്ങൾ നിർമിച്ച്, മെറ്റൽ ഇൻഡസ്ട്രീസിന്റെ മുഖച്ഛായ മാറ്റി ലാഭത്തിലേക്കെത്തിക്കാനാണ് ലക്ഷ്യമെന്ന് ജേക്കബ് തോമസ് പറഞ്ഞു.
ആറന്മുള കണ്ണാടിയുടെയും ചുണ്ടൻ വള്ളങ്ങളുടെയും മാതൃക പോലെ മഴുവും വിപണിയിലെത്തിക്കാനാണ് ഉദ്ദേശ്യം. വിനോദസഞ്ചാര മേഖലയിലെ വിപണിയാണ് ലക്ഷ്യമിടുന്നത്.