പാലക്കാട്: നടുപ്പുണി എക്സൈസ് ചെക്ക്പോസ്റ്റിൽ നിരോധിത ലഹരി ഉൽപന്നങ്ങൾ പിടികൂടി. 40 ലക്ഷം രൂപ വിലവരുന്ന 98,000 പാക്കറ്റ് ഹാൻസാണ് പിടികൂടിയത്. മിനി ലോറിയിൽ തേങ്ങകൾക്ക് അടിയിൽ ഒളിച്ച് കടത്താന്‍ ശ്രമിക്കുകയായിരുന്ന ലഹരി വസ്‌തുക്കളാണ് പിടികൂടിയത്. ലോറി ഡ്രൈവര്‍ ചിറ്റൂർ സ്വദേശി വൈശാഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രിവന്‍റീവ് ഓഫീസർ ടി.പി മണികണ്‌ഠൻ, സിവിൽ എക്സൈസ് ഓഫിസർമാരായ കെ. ഉണ്ണിക്കൃഷ്‌ണൻ, സി.സുഭാഷ് എന്നിവരുടെ സംഘമാണ് ലഹരി ഉൽപന്നങ്ങൾ പിടികൂടിയത്.
പാലക്കാട് വന്‍ ലഹരിവേട്ട; നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി - naduppuni excise check post
40 ലക്ഷം രൂപ വിലവരുന്ന 98,000 പാക്കറ്റ് ഹാൻസാണ് പിടികൂടിയത്