പാലക്കാട്: ജില്ലയിൽ കഴിഞ്ഞ 26 ദിവസത്തിനിടെ 1398 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ. 306 പേര്‍ക്കാണ് ഉറവിടമറിയാതെ കൊവിഡ് ബാധിച്ചത്. ഈ ദിവസങ്ങളിൽ കൊവിഡ് സ്ഥിരീകരിച്ച ആകെ രോഗികളുടെ എണ്ണം 2426 ആണ്.
ജനങ്ങളുടെ അശ്രദ്ധയും കൃത്യമായ വിവരം കൈമാറാത്തതുമാണ് ആരോഗ്യ പ്രവർത്തകരിൽ രോഗബാധയുണ്ടാക്കുന്നത്. ഇത്തരം സമ്പർക്ക വ്യാപനം പ്രതിരോധ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. കൽപ്പാത്തി, എലപ്പുള്ളി, പുൽപ്പള്ളി, പട്ടാമ്പി, പുതുനഗരം എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ സമ്പർക്ക രോഗികളുള്ളത്. കഴിഞ്ഞ 25 ദിവസത്തിനിടെ 2019 രോഗികൾ കൊവിഡ്മുക്തരായെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.